അടുത്ത മാസം മുതല്‍ വാട്‌സാപ്പ് ഈ ഫോണുകളില്‍ പ്രവര്‍ത്തിക്കില്ല; എന്തുകൊണ്ട്?


Photo: AFP

ടുത്ത മാസം മുതല്‍ ചില സ്മാര്‍ട്‌ഫോണുകളിൽ വാട്‌സാപ്പ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കില്ല. ചില പഴയ ഐഒഎസ്, ആന്‍ഡ്രോയിഡ് ഫോണുകളെ ഒഴിവാക്കുകയാണ് വാട്‌സാപ്പ്. വര്‍ഷം തോറും ഈ രീതിയില്‍ പഴയ സ്മാര്‍ട്‌ഫോണുകളെ സേവനം നല്‍കുന്നതില്‍നിന്ന് വാട്‌സാപ്പ് ഒഴിവാക്കാറുണ്ട്.

ഏറ്റവും പുതിയ ഐഒഎസ്16, ആന്‍ഡ്രോയിഡ് 13 ഓഎസുകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പഴയ ഐഓഎസ് പതിപ്പുകളായ ഐഓഎസ് 10, ഐഓഎസ് 11 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ഇനി വാട്‌സാപ്പ് ലഭിക്കില്ല. ആന്‍ഡ്രോയിഡിന്റെ കാര്യമെടുത്താല്‍ ആന്‍ഡ്രോയിഡ് 4.1 ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളെല്ലാം വാട്‌സാപ്പ് ഒഴിവാക്കിയേക്കും.



ഒക്ടോബര്‍ 24 -ന് മാറ്റങ്ങളുണ്ടാവുമെന്നാണ് വാബീറ്റാ ഇന്‍ഫോ നല്‍കുന്ന റിപ്പോര്‍ട്ട്. ഫോണുകള്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കുമെങ്കില്‍ ഉടന്‍ ചെയ്യുക. പഴയ പല ഫോണുകളിലും ഒഎസ് അപ്‌ഡേറ്റുകള്‍ ലഭിക്കില്ല. അങ്ങനെയുള്ളവര്‍ ഉടന്‍ പുതിയ ഫോണുകളിലേക്ക് മാറുക.

ആപ്പുകളുടെ സുരക്ഷ, പുതിയ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കാനും, അപ്‌ഡേറ്റുകള്‍ എത്തിക്കാനുമുള്ള സൗകര്യം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് സാങ്കേതികമായി കാലാഹരണപ്പെട്ട ഒഎസുകളെയും ഫോണുകളേയും സേവനം നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണം. മാത്രവുമല്ല ഈ പഴയ ഓഎസ് ഫോണുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവായിരിക്കും അവര്‍ക്ക് വേണ്ടി മാത്രം സേവനം നല്‍കുന്നതിന് പണം മുടക്കുന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം ലാഭകരമല്ല.

Content Highlights: whatsapp will stop working on some ios android smartphones

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented