ശല്യക്കാരെ അകറ്റാനുള്ള ആ പ്രൈവസി ഫീച്ചര്‍ വാട്‌സാപ്പ് വെബിലും വരുന്നു


പുതിയ ഓപ്ഷന്‍ കൂടി എത്തുമ്പോള്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള പ്രത്യേക നമ്പറുള്‍ മാത്രം തിരഞ്ഞെടുത്ത് നിങ്ങളുടെ വിവരങ്ങള്‍ കാണുന്നത് വിലക്കാന്‍ സാധിക്കും.

Photo: Screengrab from Whatsapp Web

വാട്‌സാപ്പ് വെബ് ഉപഭോക്താക്കള്‍ക്കായി പുതിയ സ്വകാര്യതാ ഫീച്ചര്‍ അവതരിപ്പിച്ചു. 'മൈ കോണ്‍ടാക്റ്റ് എക്‌സെപ്റ്റ്' എന്ന പുതിയ സൗകര്യമാണ് അവതരിപ്പിച്ചത്. നിലവില്‍ വാട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പില്‍ ഈ സൗകര്യം നേരത്തെ തന്നെ ലഭ്യമായിരുന്നു. എന്നാല്‍ വാബീറ്റാ ഇന്‍ഫോയുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ സൗകര്യം മറ്റ് ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്. 2.2146.5 അപ്‌ഡേറ്റിലൂടെ വെബിലും ഡെസ്‌ക്ടോപ്പ് പതിപ്പിലും ഇത് ലഭ്യമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിങ്ങളുടെ ലാസ്റ്റ് സീന്‍, സ്റ്റാറ്റസ്, പ്രൊഫൈല്‍ ഫോട്ടോ, എബൗട്ട് ഡിസ്‌ക്രിപ്ഷന്‍ എന്നിവ ആരെല്ലാം കണണം എന്ന് തീരുമാനിക്കുന്നതിനുള്ള ഓപ്ഷനുകളിലൊന്നാണ് മൈ കോണ്‍ടാക്റ്റ് എക്‌സെപ്റ്റ്. നിലവില്‍ എവരിവണ്‍, മൈ കോണ്‍ടാക്റ്റ്, നോബഡി എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് ഇതിനായുള്ളത്.

പുതിയ ഓപ്ഷന്‍ കൂടി എത്തുമ്പോള്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള പ്രത്യേക നമ്പറുള്‍ മാത്രം തിരഞ്ഞെടുത്ത് നിങ്ങളുടെ വിവരങ്ങള്‍ കാണുന്നത് വിലക്കാന്‍ സാധിക്കും.

അടുത്തിടെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി ഒരു പുതിയ ഷോര്‍ട്ട് കട്ട് വാട്‌സാപ്പ് അവതരിപ്പിച്ചിരുന്നു. ഏതെങ്കിലും ഉപഭോക്താവ് ഒരു സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ പെട്ടെന്ന് തന്നെ വീഡിയോ കോള്‍ ചെയ്യാന്‍ വേണ്ടിയാണ് ഈ ഷോര്‍ട്ട് കട്ട്. ഇതുവഴി സ്റ്റാറ്റസ് കണ്ടുകൊണ്ടിരിക്കെ ഫോണിന്റെ വലത് വശത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനുവില്‍ നിന്നും വീഡിയോകോള്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കാനാവും. നേരത്തെ വോയ്‌സ് കോള്‍ ഓപ്ഷനും ഇത് പോലെ അവതരിപ്പിച്ചിരുന്നു.

Content Highlights: Whatsapp Privacy features, My contacts Except, New feature update, Whatsapp Web

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented