ഴിഞ്ഞ വര്‍ഷം ഐഓഎസ് 13 ല്‍ ആപ്പിള്‍ അവതരിപ്പിച്ച ഫീച്ചറാണ് മീമോജി സ്റ്റിക്കറുകള്‍. ആപ്പിളിന്റെ തന്നെ മെസേജിങ് ആപ്പായ ഐ മെസേജിലാണ് ഇതിനുള്ള സൗകര്യം അവതരിപ്പിച്ചത്. എന്നാല്‍ അധികം വൈകാതെ തന്നെ വാട്‌സാപ്പിന്റെ ഐഓഎസ് പതിപ്പിലും മീമോജി സ്റ്റിക്കറുകള്‍ അയക്കാനുള്ള സൗകര്യം ലഭിച്ചു. ഇപ്പോഴിതാ വാട്‌സാപ്പ് വെബ്ബിലേക്ക് കൂടി ഈ ഫീച്ചര്‍ ലഭ്യമാക്കാനൊരുങ്ങുകയാണ് വാട്‌സാപ്പ്. 

കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, ഇതുവരെ വാട്‌സാപ്പിന്റെ ഐഓഎസ് ആപ്ലിക്കേഷനില്‍ മാത്രമാണ് മീമോജി സ്റ്റിക്കറുകള്‍ അയക്കാനുള്ള സൗകര്യമുണ്ടായിരുന്നത്. വാട്‌സാപ്പിന്റെ വെബ് പതിപ്പില്‍ ഈ സൗകര്യം ഉണ്ടായിരുന്നില്ല. വാട്‌സാപ്പ് വെബ്ബിന്റെ പുതിയ അപ്‌ഡേറ്റിലാണ് മീമോജി അയക്കാനുള്ള സൗകര്യമുള്ളത്. 

സ്‌ക്രീനിന് താഴെയുള്ള അറ്റാച്ച്‌മെന്റ് ഓപ്ഷന് സമീപത്തായുള്ള ഇമോടികോണ്‍ ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ഉപയോക്താക്കള്‍ക്ക് മീമോജികള്‍ ലഭിക്കും. അതിന് ശേഷം സ്റ്റിക്കേഴ്‌സ് എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക. ഉപയോക്താക്കളുടെ ഐമെസേജ് ആപ്പിലെ മിമോജികള്‍ മാത്രമേ വാട്‌സാപ്പ് ഐഓഎസ് ആപ്പിലും വാട്സാപ്പ് വെബ്ബിലും മീമോജി സ്‌റ്റിക്കറുകള്‍ ലഭിക്കുകയുള്ളൂ.

Content Highlights: whatsapp web gets memoji sticker feature