വാട്‌സാപ്പില്‍ 'വോയ്‌സ് സ്റ്റാറ്റസ്' സൗകര്യം വരുന്നു


പലവിധ ആവശ്യങ്ങള്‍ക്കായി ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. 

Photo: AFP

ന്‍സ്റ്റാഗ്രാമിലും മറ്റും സ്‌റ്റോറീസ് എന്ന പേരില്‍ അറിയപ്പെടുന്ന ഫീച്ചറാണ് വാട്‌സാപ്പിലെ സ്റ്റാറ്റസ്. നിലവില്‍ ഇതുവഴി ചിത്രങ്ങളും വീഡിയോകളും ടെക്സ്റ്റും പങ്കുവെക്കാനാണ് വാട്‌സാപ്പ് അനുവദിക്കുന്നത്. എന്നാല്‍, ഇനി വാട്‌സാപ്പ് സ്റ്റാറ്റസ് വഴി ശബ്ദ ശകലങ്ങള്‍ പങ്കുവെക്കാനും വാട്‌സാപ്പ് അനുവദിക്കുമെന്നാണ് വിവരം.

വോയ്‌സ് നോട്ട് സ്റ്റാറ്റസ് അല്ലെങ്കില്‍ വോയ്‌സ് സ്റ്റാറ്റസ് വഴി ആളുകള്‍ക്ക് ശബ്ദം റെക്കോര്‍ഡ് ചെയ്ത് സ്റ്റാറ്റസില്‍ പങ്കുവെക്കാന്‍ സാധിക്കും. ചാറ്റ് ചെയ്യുന്നതിനിടെ ശബ്ദം അയക്കുന്നതിന് സമാനമായിരിക്കും ഈ സൗകര്യവും.

പലവിധ ആവശ്യങ്ങള്‍ക്കായി ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.

വാബീറ്റ ഇന്‍ഫോയാണ് ഈ ഫീച്ചര്‍ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഫീച്ചര്‍ ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലാണുള്ളത്.

പുതിയ ഫീച്ചര്‍ എത്തിക്കഴിഞ്ഞാല്‍ സ്റ്റാറ്റസ് സെക്ഷന് താഴെ വലത് ഭാഗത്തായി വോയ്‌സ് റെക്കോര്‍ഡിങ് ബട്ടനും കാണാം.

സാധാരണ സ്റ്റാറ്റസ് അപ്‌ഡേറ്റിന്റെ സ്വകാര്യത തന്നെയായിരിക്കും വോയ്‌സ് സ്റ്റാറ്റസിനും ലഭിക്കുക. സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ആര്‍ക്കെല്ലാം കാണാന്‍ സാധിക്കുന്നുണ്ടോ അവര്‍ക്കെല്ലാം നിങ്ങള്‍ പങ്കുവെക്കുന്ന വോയ്‌സ് സ്റ്റാറ്റസ് കേള്‍ക്കാനും സാധിക്കും. ആവശ്യമെങ്കില്‍ ഇതില്‍ മാറ്റം വരുത്താനാവും.

ഈ ഫീച്ചര്‍ എന്ന് അവതരിപ്പിക്കുമെന്ന് നിലവില്‍ വ്യക്തമല്ല. ആദ്യം ബീറ്റ ഉപഭോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ലഭിക്കുക. അതിന് ശേഷം മറ്റുള്ളവര്‍ക്കും ലഭിക്കും.


ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

Content Highlights: whatsapp voice status feature

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented