വാട്‌സാപ്പില്‍ തീയ്യതി അടിസ്ഥാനത്തില്‍ മെസേജുകള്‍ തിരയാം; പുതിയ ഫീച്ചര്‍ വരുന്നു


Photo: AFP

വാട്‌സാപ്പ് പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇത് പ്രകാരം ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പ് ചാറ്റുകളിലെ സന്ദേശങ്ങള്‍ തീയ്യതി അടിസ്ഥാനത്തില്‍ തിരയാന്‍ സാധിക്കും.

ഐഒഎസ് ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം താമസിയാതെ അവതരിപ്പിച്ചേക്കുമെന്നാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ വാട്‌സാപ്പിന്റെ ഐഒഎസ് ബീറ്റ 22.0.19.73 അപ്‌ഡേറ്റിലാണ്.

ചാറ്റില്‍ ഒരു സന്ദേശം സെര്‍ച്ച് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വരുന്ന കീബോര്‍ഡിന് മുകളിലായി ഒരു കലണ്ടര്‍ ബട്ടന്‍ നല്‍കിയിട്ടുണ്ടാവും. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തീയ്യതി തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ കാണാം. തീയ്യതി തിരഞ്ഞെടുത്താല്‍ പ്രസ്തുത തീയ്യതിയില്‍ വന്ന സന്ദേശങ്ങള്‍ കാണാം.

നിരന്തരം സന്ദേശക്കൈമാറ്റങ്ങള്‍ നടക്കുന്ന ചാറ്റുകളില്‍ പഴയൊരു സന്ദേശം കണ്ടെത്തണമെങ്കില്‍ നിലവില്‍ ആ തീയ്യതി എത്തുന്നത് വരെ സ്‌ക്രോള്‍ ചെയ്യുകയേ നിവൃത്തിയുള്ളൂ. അല്ലെങ്കില്‍ സെര്‍ച്ചില്‍ സന്ദേശം ടൈപ്പ് ചെയ്ത് നോക്കണം. എന്നാല്‍ തീയ്യതി അടിസ്ഥാനമാക്കിയുള്ള തിരച്ചില്‍ ഇക്കാര്യത്തില്‍ ഏറെ ഗുണം ചെയ്യും.

രണ്ട് വര്‍ഷം മുമ്പ് തന്നെ ഈ ഫീച്ചറിനുള്ള ശ്രമം വാട്‌സാപ്പ് നടത്തിയിരുന്നുവെന്നും പിന്നീട് അത് ഒഴിവാക്കുകയായിരുന്നുവെന്നും വാബീറ്റ ഇന്‍ഫോ പറയുന്നു. എന്തായാലും വാട്‌സാപ്പ് വീണ്ടും ഈ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്.

Content Highlights: WhatsApp users on iOS may soon be able to search messages by date

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


aeroplane

1 min

'ഇന്ത്യയിലേക്ക് പോകുന്നവർ അതീവ ജാഗ്രത പാലിക്കണം'; പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

Oct 7, 2022

Most Commented