
വാട്സാപ്പിലെ ടെക്സ്റ്റ് ബോംബ് സന്ദേശങ്ങൾ | Photo: Twitter@Ian_Oli_01
സ്മാര്‍ട്‌ഫോണുകളെ നിശ്ചലമാക്കുന്ന ടെക്സ്റ്റ് ബോംബുകളെ ചെറുക്കാനുള്ള സുരക്ഷാ അപ്‌ഡേറ്റുമായി വാട്‌സാപ്പ്. അടുത്തിടെ അവതരിപ്പിച്ച് അപ്‌ഡേറ്റുകളിലാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുന്നത് തടയുന്നതിനായുള്ള പരിഹാരങ്ങളുള്ളക്. ഇക്കൂട്ടത്തില്‍ ടെക്സ്റ്റ് ബോംബ് ചെറുക്കാനുള്ള സംവിധാനവുമുണ്ടെന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാട്‌സാപ്പിന്റെ പുതിയ ഫീച്ചറുകളെ കുറിച്ചും, അപ്‌ഡേറ്റുകളെ കുറിച്ചുമെല്ലാമുള്ള ആധികാരിക വിവരങ്ങള്‍ പങ്കുവെച്ച് ശ്രദ്ധേയമാണ് വാബീറ്റാ ഇന്‍ഫോ എന്ന വെബ്‌സൈറ്റ്.
അടുത്തിടെ വാട്‌സാപ്പില്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പുതിയ ഫീച്ചറുകളും ആശയങ്ങളും പങ്കുവെക്കാന്‍ വാബീറ്റാ ഇന്‍ഫോ ട്വിറ്ററിലൂടെ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു.
ഈ ട്വീറ്റിന് മറുപടിയായി ഒരാള്‍ ഫോണുകളെ നിശ്ചലമാക്കുന്ന വാട്‌സാപ്പ് വഴി പ്രചരിക്കുന്ന പുതിയ ടെക്സ്റ്റ് ബോംബിങ് രീതിയെ കുറിച്ചുള്ള വിവരം പങ്കുവെച്ചു.
അതിന് പിന്നാലെയാണ് ഈ ടെക്സ്റ്റ് ബോംബിങ് രീതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വാബീറ്റാ ഇന്‍ഫോ പങ്കുവെച്ചത്.
ആഴ്ചകള്‍ക്ക് മുമ്പ് ഈ പ്രശ്‌നം ഉന്നയിച്ചിരുന്നുവെന്ന് വാബീറ്റാ ഇന്‍ഫോ പറഞ്ഞു. ഈ ടെക്സ്റ്റ് ബോംബിങ് രീതിയെ ബിനാരിയോ, കോണ്‍ടാക്റ്റ് ബോംബ്‌സ്, ട്രാവാ സാപ്പ്, ക്രാഷേഴ്‌സ്, വികാര്‍ഡ് ക്രാഷ് എന്നെല്ലാമാണ് വിളിക്കുന്നതെന്നും അതിനെ വിശദീകരിക്കാന്‍ പ്രയാസമാണെന്നും ഈ സന്ദേശങ്ങള്‍ ഒരോ തവണ വാട്‌സാപ്പ് തുറക്കുമ്പോഴും ക്രാഷ് ആവുന്നതിനിടയാക്കുമെന്നും വാബീറ്റാ ഇന്‍ഫോ പറഞ്ഞു.
ഒരു കൂട്ടം സ്‌പെഷ്യല്‍ കാരക്ടറുകള്‍ ഉപയോഗിച്ചാണ് ടെക്‌സ്റ്റ് ബോംബുകള്‍ തയ്യാറാക്കുന്നത്. പ്രത്യേകിച്ച് ക്രമമോ അര്‍ത്ഥമോ ഇല്ലാതെ ക്രമീകരിക്കുന്ന ഈ സ്‌പെഷ്യല്‍ കാരക്ടറുകളുടെ അര്‍ത്ഥം മനസിലാക്കുന്നതില്‍ വാട്‌സാപ്പ് പരാജയപ്പെടുകയും തത്ഫലമായി ഫോണ്‍ ഹാങ് ആവുകയോ പ്രവര്‍ത്തനരഹിതമോ ആവുകയും ചെയ്യും.
പബ്ലിക്ക് ഗ്രൂപ്പുകള്‍ വഴിയാണ് ഇത്തരം ടെക്സ്റ്റ് ബോംബ് ആക്രമണങ്ങള്‍ നടക്കാറ്. ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറുന്നവര്‍ അതിലെ അംഗങ്ങള്‍ക്ക് നേരിട്ടോ ഗ്രൂപ്പുകളിലൂടെയോ ടെക്‌സ്റ്റ് ബോംബ് ഫോര്‍വേഡ് ചെയ്യുന്നു. ഇത് തുറക്കുന്നതോടെ ഫോണ്‍ പ്രവര്‍ത്തിക്കാതാവും.
Content Highlights: whatsapp text bomb crash update released to fix issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..