വംബര്‍ ഒന്ന് മുതല്‍ ചില സ്മാര്‍ട്‌ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. ആന്‍ഡ്രോയിഡ് 4.1 ന് മുമ്പുള്ള പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് പ്രവര്‍ത്തനം നിര്‍ത്തുക. ആന്‍ഡ്രോയിഡ് 4.1 ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നവര്‍ ഉണ്ടെങ്കില്‍ വാട്‌സാപ്പ് ഉപയോഗിക്കാന്‍ പുതിയ ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടിവരും. 

ആപ്പിള്‍ ഉപകരണങ്ങളുടെ കാര്യമെടുത്താല്‍. ഐഓഎസ് 10 അല്ലെങ്കില്‍ അതിന് ശേഷം വന്ന പുതിയ ഓഎസ് പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ മാത്രമാണ് വാട്‌സാപ്പ് ഇനി ഉപയോഗിക്കാന്‍ കഴിയുക. 

നവംബര്‍ ഒന്നിന് ശേഷം കായ് ഓഎസ് 2.5.0 ഓഎസില്‍ മാത്രമേ വാട്‌സാപ്പ് ലഭിക്കൂ.

വാട്‌സാപ്പിലെ സുരക്ഷാ മുന്‍കരുതലെന്നോണമാണ് പഴയ സ്മാര്‍ട്‌ഫോണുകളിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. പുതിയതായി അവതരിപ്പിച്ച സുരക്ഷാ ഫീച്ചറുകള്‍ പിന്തുണയ്ക്കുന്ന ഓഎസുകളില്‍ മാത്രം സേവനം നല്‍കുകയും പഴയത് ഒഴിവാക്കുകയും ചെയ്യുന്നത് കഴിഞ്ഞ കുറച്ച് കാലങ്ങളായി തുടര്‍ന്നുവരുന്നുണ്ട്. 

നവംബര്‍ ഒന്ന് മുതല്‍ പഴയ ഫോണുകളിലെ അക്കൗണ്ടുകള്‍ താനെ സൈന്‍ ഔട്ട് ആവും. വീണ്ടും ആ ഫോണില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കില്ല. 

കായ് ഒഎസില്‍ നിന്നും മറ്റൊരു സ്മാര്‍ട്‌ഫോണ്‍ ഓഎസിലേക്ക് മാറുന്നവര്‍ക്ക് അവരുടെ പഴയ ചാറ്റുകള്‍ വീണ്ടെടുക്കാന്‍ സാധിക്കില്ല. 

ആന്‍ഡ്രോയിഡ് വേര്‍ഷന്‍ എങ്ങനെ പരിശോധിക്കാം

സെറ്റിങ്‌സ് ആപ്പ് തുറന്ന് ജനറല്‍-എബൗട്ട്-സോഫ്റ്റ് വെയര്‍ ഓപ്ഷന്‍ തുറന്നാല്‍ ഐഓഎസ് വേര്‍ഷന്‍ ഏതെന്ന് കാണാം. 

ആന്‍ഡ്രോയിഡ് ഫോണുകളില്‍ സെറ്റിങ്‌സ് സെക്ഷനില്‍ എബൗട്ട് ഫോണ്‍ ഓപ്ഷന്‍ തിരഞ്ഞ് കണ്ടുപിടിക്കുക. അതില്‍ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ സംബന്ധിച്ച വിവരങ്ങളുണ്ടാവും.

Content Highlights: whatsapp stops supporting older Android, iOS phones from November 1