Photo: AFP
വാട്‌സാപ്പ് പുതിയ ചാറ്റ് ലോക്ക് ഫീച്ചര്‍ അവതരിപ്പിച്ചു. എല്ലാ ഉപഭോക്താക്കള്‍ക്കും പുതിയ അപ്‌ഡേറ്റിലൂടെ ഈ സൗകര്യം ലഭ്യമാകും. ഘട്ടം ഘട്ടമായാണ് ഈ അപ്‌ഡേറ്റ് ഉപഭോക്താക്കള്‍ക്ക് എത്തിക്കുക. തീര്‍ത്തും വ്യക്തിപരമായ ചാറ്റുകള്‍ ലോക്ക് ചെയ്തുവെക്കാന്‍ സഹായിക്കുന്ന സൗകര്യമാണിത്. ഫോണ്‍ മറ്റുള്ളവര്‍ക്ക് കൈമാറിയാലും ലോക്ക് ചെയ്ത ചാറ്റുകള്‍ വായിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. ചാറ്റ് ലോക്ക് ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുന്നതോടെ ചാറ്റുകള്‍ പ്രത്യേക ഫോള്‍ഡറിലേക്ക് മാറ്റുകയും പ്രസ്തുത ചാറ്റിലെ നോട്ടിഫിക്കേഷനുകളും ഹൈഡ് ചെയ്യപ്പെടുകയും ചെയ്യും.
അതേസമയം ഈ സൗകര്യത്തിന് ചെറിയൊരു പരിമിതിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചാറ്റ് ലോക്ക് ഫോള്‍ഡര്‍ തുറന്നതിന് ശേഷം അത് ക്ലോസ് ചെയ്യാന്‍ മറന്നുപോയാല്‍ മറ്റുള്ളവര്‍ക്ക് അത് കാണാന്‍ സാധിക്കും.
അതുകൊണ്ടു തന്നെ ചാറ്റ് ലോക്ക് ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ വാട്‌സാപ്പ് ആപ്പ് ക്ലോസ് ചെയ്യുന്നതിന് മുമ്പ് ചാറ്റ് ലോക്ക് ഫോള്‍ഡറും ലോക്ക് ചെയ്യുക. ചാറ്റ് ലോക്ക് ഫീച്ചറിന് പുറമെ ഫിംഗര്‍പ്രിന്റ് വെച്ച് വാട്‌സാപ്പ് ആപ്ലിക്കേഷന്‍ ലോക്ക് ചെയ്യുന്നതും ചാറ്റുകള്‍ക്ക് അധിക സ്വകാര്യത നല്‍കും.
ഭാവിയില്‍ കൂടുതല്‍ ചാറ്റ് ലോക്ക് ഓപ്ഷനുകള്‍ കൂടി അവതരിപ്പിക്കുമെന്ന് വാട്‌സാപ്പ് പറയുന്നു. വാട്‌സാപ്പ് ലോഗിന്‍ ചെയ്ത ഓരോ ഉപകരണത്തിലും വ്യത്യസ്ത ചാറ്റ്‌ലോക്ക് പാസ് വേഡ് നല്‍കുന്നതുള്‍പ്പടെയുള്ള ഓപ്ഷനുകള്‍ അതിലുണ്ടാവും.
വാട്‌സാപ്പ് ആപ്പില്‍ മുകളിലായാണ് ചാറ്റ്‌ലോക്ക് ഫോള്‍ഡര്‍ ഉണ്ടാവുക. മുകളില്‍ നിന്ന് താഴേക്ക് സൈ്വപ്പ് ചെയ്താല്‍ ഇത് തുറക്കാനാവും. ഇതിന് ശേഷം പാസ് വേഡോ ബയോമെട്രികോ ഉപയോഗിച്ച് ഫോള്‍ഡര്‍ തുറക്കാം.
Content Highlights: whatsapp, privacy, chat lock feature
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..