വാട്‌സാപ്പ് സ്റ്റാറ്റസില്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യാറുണ്ടോ? പുതിയ ഫീച്ചര്‍ വരുന്നു


വാട്‌സാപ്പിന്റെ ഐഓഎസ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ കണ്ടത്. ആന്‍ഡ്രോയിഡിലും ഡെസ്‌ക് ടോപ്പ് പതിപ്പിലും ഈ ഫീച്ചര്‍ താമസിയാതെ അവതരിപ്പിച്ചേക്കും. 

Photo: Gettyimages

ഷ്ടപ്പെട്ട ഉള്ളടക്കങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനായി വിവിധ വെബ്‌സൈറ്റുകളുടെ ലിങ്കുകള്‍ പങ്കുവെക്കാന്‍ ആളുകള്‍ വാട്‌സാപ്പ് സ്റ്റാറ്റസ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, ഇങ്ങനെ പോസ്റ്റ് ചെയ്യുന്ന ലിങ്കിലെ ഉള്ളടക്കം എന്താണെന്ന് ഒരു ലിങ്ക് പ്രിവ്യൂവിലൂടെ അറിയാനുള്ള സൗകര്യം നിലവില്‍ വാട്‌സാപ്പിലില്ല.

സ്റ്റാറ്റസില്‍ പങ്കുവെക്കുന്ന ലിങ്കുകള്‍ക്ക് പ്രിവ്യൂ സൗകര്യം കൂടി ഒരുക്കാന്‍ വാട്‌സാപ്പിന് പദ്ധതിയുണ്ടെന്ന് വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവഴി ലിങ്ക് എന്തിനെ കുറിച്ചുള്ളതാണെന്ന് അത് ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ മനസിലാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും.

വാട്‌സാപ്പിന്റെ ഐഓഎസ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ കണ്ടത്. ആന്‍ഡ്രോയിഡിലും ഡെസ്‌ക് ടോപ്പ് പതിപ്പിലും ഈ ഫീച്ചര്‍ താമസിയാതെ അവതരിപ്പിച്ചേക്കും.

ഇത് കൂടാതെ സന്ദേശങ്ങള്‍ക്ക് അതിവേഗം മറുപടി നല്‍കാന്‍ സാധിക്കുന്ന ഒരു ഷോട്ട് കട്ട് ബട്ടനും അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്.

അടുത്തിടെയാണ് ഇമോജി റിയാക്ഷനുകള്‍ വാട്‌സാപ്പ് അവതരിപ്പിച്ചത്. കൂടാതെ ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തു. ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയില്‍ ഇമോജി റിയാക്ഷനുകള്‍ നേരത്തെ തന്നെ ലഭ്യമാണ്.

Content Highlights: whatsapp, whatsapp status, Link preview on whatsapp

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented