പ്രതീകാത്മ ചിത്രം | Photo: REUTERS
വാട്‌സാപ്പ് പേമെന്റ്‌സ് സേവനമായ വാട്‌സാപ്പ് പേയ്ക്ക് കൂടുതല്‍ ഉപഭോക്താക്കളെ ചേര്‍ക്കാന്‍ നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി. ആറ് ലക്ഷം പേരിലേക്ക് കൂടി പേമെന്റ് സേവനം എത്തിക്കാനാണ് അനുമതി. ഇതോടെ രാജ്യത്തെ വാട്‌സാപ്പ് ഉപഭോക്താക്കളുടെ എണ്ണം 10 ലക്ഷമാവും.
യുപിഐ പണമിടപാടുകള്‍ക്ക് സാധിക്കുന്ന സേവനമാണ് വാട്‌സാപ്പ് പേ. സുഹൃത്തുക്കളുമായി ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളുമെല്ലാം അയക്കുന്ന അത്രയും ലളിതമായി ചാറ്റിനുള്ളില്‍ തന്നെ പണമിടപാട് നടത്താന്‍ വാട്‌സാപ്പ് പേ സൗകര്യം ഒരുക്കുന്നു.
2018 ല്‍ തന്നെ പേമെന്റ് സേവനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെങ്കിലും 2020 ലാണ് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കാന്‍ വാട്‌സാപ്പിന് അനുമതി കിട്ടിയത്. പേമെന്റ്‌സ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കണം എന്നതുള്‍പ്പടെയുള്ള എന്‍പിസിഐ മുന്നോട്ട് വെക്കുന്ന നിബന്ധനകളും വ്യവസ്ഥകളും നടപ്പിലാക്കേണ്ടി വന്നതോടെയാണ് ഇത്രയും കാലതാമസം വന്നത്.
രണ്ട് ലക്ഷം പേരില്‍ മാത്രമായി തുടങ്ങിയസേവനം പിന്നീട് നാല് ലക്ഷം പേരിലേക്ക് വ്യാപിച്ചു. ഇപ്പോള്‍ ആറ് ലക്ഷം പേരിലേക്ക് കൂടി സേവനമെത്തിക്കാന്‍ അനുമതി ലഭിച്ചതോടെ ആകെ ഉപഭോക്താക്കളുടെ എണ്ണം പത്ത് ലക്ഷമാവും.
ഇന്ത്യയില്‍ 50 ലക്ഷത്തിലേറെ ഉപഭോക്താക്കളുള്ള മെസേജിങ് പ്ലാറ്റ്‌ഫോമാണ് വാട്‌സാപ്പ്. എന്നാല്‍ ഇത്രയും പേരിലേക്ക് പെട്ടെന്ന് പെമെന്റ് സേവനം എത്തിക്കുന്നതിന് കടുത്ത നിയന്ത്രണമാണ് എന്‍പിസിഐ കൈക്കൊള്ളുന്നത്.
Content Highlights: whatsapp user base in india, upi payment apps, NPCI,
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..