വാട്‌സാപ്പ് സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഇനി രണ്ട് ദിവസത്തിലേറെ സമയം- കൂടുതലറിയാം


നിലവില്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്‍ഡ് നേരത്തിനുള്ളില്‍ മാത്രമേ അയച്ച സന്ദേശം പിന്‍വലിക്കുവാന്‍ സാധിക്കുകയുള്ളൂ.

Whatsapp Logo | Photo: MBI

വാട്‌സാപ്പ് സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' ഫീച്ചര്‍ ഉപയോഗിക്കുന്നതിന് ഇനി രണ്ട് ദിവസത്തിലേറെ സമയം ലഭിക്കും. നിലവില്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്‍ഡ് നേരത്തിനുള്ളില്‍ മാത്രമേ അയച്ച സന്ദേശം പിന്‍വലിക്കുവാന്‍ സാധിക്കുകയുള്ളൂ. ഈ സമയ പരിധിയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

പുതിയ അപ്‌ഡേറ്റ് പ്രകാരം വാട്‌സാപ്പ് ഉപഭോക്താവിന് താന്‍ അയച്ച സന്ദേശം പിന്‍വലിക്കാനും നീക്കം ചെയ്യാനും രണ്ട് ദിവസവും 12 മണിക്കൂറും സമയം ലഭിക്കും.

കഴിഞ്ഞ ഒരു മാസത്തിലേറെയായി ഈ അപ്‌ഡേറ്റ് ബീറ്റാ അക്കൗണ്ടുകള്‍ക്ക് ലഭിച്ചിരുന്നു. വാബീറ്റ ഇന്‍ഫോ എന്ന വെബ്‌സൈറ്റ് നേരത്തെ തന്നെ ഇത്തരം ഒരു മാറ്റം വാട്‌സാപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുതിയ മാറ്റം എല്ലാ ഉപഭോക്താക്കളിലേക്കും എത്തിത്തുടങ്ങിയിട്ടുണ്ട്. അതേസമയം നിങ്ങള്‍ അയച്ച സന്ദേശം ലഭിച്ചയാള്‍ തന്റെ വാട്‌സാപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ സന്ദേശം നീക്കം ചെയ്യാന്‍ 24 മണിക്കൂര്‍ നേരം സമയം ലഭിക്കൂ. അല്ലാത്തപക്ഷം നിലവിലുള്ള ഒരു മണിക്കൂര്‍ സമയം കൊണ്ട് അത് നീക്കം ചെയ്യേണ്ടി വരും.

വാട്‌സാപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വാട്‌സാപ്പ് തിരഞ്ഞതിന് ശേഷം അപ്‌ഡേറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മതി. ആപ്പുകള്‍ നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നത് ഇത്തരം പുതിയ ഫീച്ചറുകള്‍ സമയബന്ധിതമായി ലഭിക്കുന്നതിന് സഹായിക്കും.

Content Highlights: WhatsApp now gives you over two days to delete a message

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented