Photo: AFP
വാട്‌സാപ്പില്‍ പുതിയ മാറ്റങ്ങളുമായി കമ്പനി. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇനി 512 ആളുകള്‍ക്ക് അംഗമാകാന്‍ സാധിക്കും. നിലവില്‍ 256 പേര്‍ക്കാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ സാധിക്കുക. ഇത് ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. പുതിയ മാറ്റം ഉപഭോക്താക്കളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.
രണ്ട് ജിബി വരെയുള്ള ഫയലുകള്‍ വാട്‌സാപ്പിലൂടെ അയക്കാം എന്നതാണ് മറ്റൊരു സുപ്രധാന മാറ്റം. നേരത്തെ വെറും 100 എംബി വലിപ്പമുള്ള ഫയലുകള്‍ മാത്രമേ അയക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. വേണമെങ്കില്‍ എച്ച്ഡി ഗുണമേന്മയുള്ള ഒരു മുഴുവന്‍ സിനിമ തന്നെ വാട്‌സാപ്പിലൂടെ കൈമാറാന്‍ പുതിയ മാറ്റത്തിലൂടെ സാധിക്കും.
ഇങ്ങനെ അയക്കുന്ന ഫയലുകള്‍ എന്റ് റ്റു എന്റ് എന്‍ക്രിപ്റ്റഡ് ആയിരിക്കും. വലിയ ഫയലുകള്‍ അയക്കുമ്പോഴും ഡൗണ്‍ലോഡ് ചെയ്യുമ്പോഴും വൈഫൈ ഉപയോഗിക്കുന്നത് നല്ലതാണെന്നും വാട്‌സാപ്പ് പറയുന്നു. ഡൗണ്‍ലോഡ് ആവുന്നതിന് എത്ര സമയം വേണമെന്ന് അറിയാനും സാധിക്കും.
ഇതിന് പുറമെ, സന്ദേശങ്ങള്‍ക്കുള്ള ഇമോജി റിയാക്ഷനുകളും വാട്‌സാപ്പ് അവതരിപ്പിച്ചു. വാട്‌സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ഈ സൗകര്യം ലഭിക്കും.
ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് ഗ്രൂപ്പ് ചാറ്റുകളില്‍ കൂടുതല്‍ നിയന്ത്രണാധികാരം നല്‍കുന്ന പുതിയൊരു ഫീച്ചറും വാട്‌സാപ്പിന്റെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതുവഴി, വാട്‌സാപ്പ് അഡ്മിന്മാര്‍ക്ക് ഗ്രൂപ്പുകളിലെ സന്ദേശങ്ങള്‍ എല്ലാവര്‍ക്കുമായി നീക്കം ചെയ്യാന്‍ സാധിക്കും. 'ദിസ് വാസ് റിമൂവ്ഡ് ബൈ ആന്‍ അഡ്മിന്‍' എന്ന അറിയിപ്പ് സന്ദേശത്തിന് നേരെ കാണാനാവും.
Content Highlights: whatsapp new features, maximum number whatsapp group members
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..