Photo: Mathrubhumi
ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമായ വിവിധ സൗകര്യങ്ങളാണ് വാട്‌സാപ്പ് അടുത്തിടെ അവതരിപ്പിച്ചത്. ബയോമെട്രിക് ഒതന്റിക്കേഷന്‍ ഉപയോഗിച്ച് വാട്‌സാപ്പിലെ ചാറ്റുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ചാറ്റ് ലോക്ക് ഫീച്ചറും അതില്‍ ഉള്‍പ്പെടുന്നു. ഇപ്പോഴിതാ വാട്‌സാപ്പ് ആപ്പിലേക്കായി ഒരുങ്ങുന്ന മറ്റൊരു ഫീച്ചറിന്റെ വിവരങ്ങള്‍ പുറത്തുവരികയാണ്.
നിലവില്‍ വാട്‌സാപ്പില്‍ ചിത്രങ്ങള്‍, വീഡിയോകള്‍ ഇമോജികള്‍, ജിഫുകള്‍ സ്റ്റിക്കറുകള്‍ എന്നിവയെല്ലാം മറ്റുള്ളവരുമായി പങ്കുവെക്കാന്‍ സാധിക്കും. വാട്‌സാപ്പിന് സ്വന്തമായി വലിയൊരു സ്റ്റിക്കര്‍ ലൈബ്രറിയുണ്ട്. എന്നാല്‍ എല്ലാ സാഹചര്യത്തിലും ഈ ലൈബ്രറിയിലെ സ്റ്റിക്കറുകള്‍ അനുയോജ്യമായെന്ന് വരില്ല. അതിനാല്‍ തേഡ് പാര്‍ട്ടി ആപ്പുകളുടെ സഹായത്തോടെ മറ്റ് സ്റ്റിക്കറുകളും വാട്‌സാപ്പിലൂടെ അയക്കാനുള്ള സൗകര്യവും ലഭ്യമാണ്. ചില തേഡ് പാര്‍ട്ടി ആപ്പുകളില്‍ നമുക്ക് ഇഷ്ടാനുസരണം സ്റ്റിക്കറുകള്‍ നിര്‍മിക്കാനുമാവും.
എന്നാല്‍ താമസിയാതെ സ്റ്റിക്കറുകള്‍ക്ക് വേണ്ടി തേഡ് പാര്‍ട്ടി ആപ്പുകളെ ആശ്രയിക്കുന്നതില്‍ മാറ്റം വന്നേക്കും. വാട്‌സാപ്പിനുള്ളില്‍ തന്നെ സ്റ്റിക്കറുകള്‍ നിര്‍മിക്കാനുള്ള സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നാണ് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതിനായി 'New Sticker' എന്നൊരു പുതിയ ഓപ്ഷന്‍ കൂടി വാട്‌സാപ്പ് ഉള്‍പ്പെടുത്തും. ഈ ഫീച്ചറിലൂടെ ഫോണ്‍ ലൈബ്രറിയിലെ ഒരു ഫോട്ടോ തിരഞ്ഞെടുത്ത് എഡിറ്റ് ചെയ്ത് പശ്ചാത്തലം നീക്കം ചെയ്ത് സ്റ്റിക്കര്‍ ആക്കി മാറ്റാം. വാട്‌സാപ്പ് ഈ സൗകര്യം ലഭ്യമാക്കുന്നതോടെ തേഡ് പാര്‍ട്ടി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരില്ല. അതേസമയം വാട്‌സാപ്പിന്റെ വെബ്ബ് ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ ഇതിനകം ന്യൂ സ്റ്റിക്കര്‍ ഓപ്ഷന്‍ ലഭ്യമാണ്. ഈ സൗകര്യം എന്ന് മുതല്‍ വാട്‌സാപ്പ് ആപ്പില്‍ ലഭിക്കുമെന്ന് വ്യക്തമല്ല.
Content Highlights: whatsapp new sticker option in app
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..