വാട്‌സാപ്പിലെ ഇമോജി റിയാക്ഷന്‍ ഉപയോക്താക്കളിലേക്ക്‌; എങ്ങനെ ഉപയോഗിക്കാം


താമസിയാതെ തന്നെ സ്റ്റിക്കര്‍ റിയാക്ഷനുകളും ജിഫ് റിയാക്ഷനുകളും വാട്‌സാപ്പ് അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്

Photo: Screeengrab

വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റിനൊപ്പം പുതിയ ഇമോജി റിയാക്ഷന്‍ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിയിരിക്കുകയാണ്. ആന്‍ഡ്രോയിഡിലും, ഐഓഎസിലും വെബ് പതിപ്പുകളിലുമെല്ലാം ഈ സൗകര്യം ലഭ്യമാണ്.

ഫെയ്‌സ്ബുക്ക് മെസഞ്ചറിലും, ഇന്‍സ്റ്റാഗ്രാമിലുമെല്ലാം നേരത്തെ തന്നെ ഇമോജി റിയാക്ഷന്‍ ഫീച്ചര്‍ ലഭ്യമാണ്. വാട്‌സാപ്പില്‍ ലഭിക്കുന്ന ഓരോ സന്ദേശത്തിനോടും ഇമോജിയിലൂടെ പ്രതികരിക്കാന്‍ പുതിയ സൗകര്യത്തിലൂടെ സാധിക്കും.

ആറ് ഇമോജികളാണ് റിയാക്ഷനുകള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കാനാവുക. വാട്‌സാപ്പ് ചാറ്റില്‍ വരുന്ന സന്ദേശങ്ങള്‍ക്ക് മുകളില്‍ ലോങ് പ്രസ് ചെയ്താല്‍ ഇമോജികള്‍ പ്രത്യക്ഷപ്പെടും. ഇതില്‍ ഒന്ന് തിരഞ്ഞെടുത്താല്‍ റിയാക്ഷന്‍ അയക്കാം. നിലവില്‍ ഒരു സന്ദേശത്തിന് ഒന്നിലധികം ഇമോജി റിയാക്ഷനുകള്‍ ഒരേസമയം അയക്കാന്‍ സാധിക്കില്ല.

താമസിയാതെ തന്നെ സ്റ്റിക്കര്‍ റിയാക്ഷനുകളും ജിഫ് റിയാക്ഷനുകളും വാട്‌സാപ്പ് അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവ ബീറ്റാ പതിപ്പുകളില്‍ പരീക്ഷിക്കുന്നുണ്ടെന്നാണ് വിവരം.

സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്കും ഇമോജി റിയാക്ഷനുകള്‍ നല്‍കാനുള്ള സൗകര്യവും വാട്‌സാപ്പ് പരീക്ഷിക്കുന്നുണ്ട്.

Content Highlights: whatsapp, new features, emoji reaction, new updates

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022

More from this section




Most Commented