'ലോഗിന്‍ അപ്രൂവല്‍' വരുന്നു; ഇന്‍സ്റ്റാഗ്രാമിനെയും ഫെയ്‌സ്ബുക്കിനേയും പോലെ വാട്‌സാപ്പും


നിലവില്‍ നിര്‍മാണ ഘട്ടത്തിലിരിക്കുന്ന ഈ ഫീച്ചര്‍ ബീറ്റ ഉപഭോക്താക്കള്‍ക്ക് പോലും ഇപ്പോള്‍ ലഭ്യമായിട്ടില്ല.

പ്രതീകാത്മക ചിത്രം | Reuters

വാട്‌സാപ്പ് നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്നു. വ്യക്തിഗത സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം കൈമാറുന്നതിന് പുറമെ ഓഫീസുകളിലെ ഔദ്യോഗിക വിവര കൈമാറ്റങ്ങള്‍ക്കും ഗ്രൂപ്പ് വീഡിയോ കോളുകള്‍ക്കും പണമിടപാടുകള്‍ക്കുമെല്ലാം വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ട്.

ഉപയോഗം ഈ രീതിയില്‍ പ്രാധാന്യം അര്‍ഹിക്കുന്നതുകൊണ്ടു തന്നെ വാട്‌സാപ്പ് അക്കൗണ്ടുകളുടെ സുരക്ഷ അതിപ്രധാനമാണ്. അതിന് വേണ്ടി 'ലോഗിന്‍ അപ്രൂവല്‍' എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സാപ്പിന്റെ ഡെവലപ്പര്‍മാര്‍.

നിലവില്‍ നിര്‍മാണഘട്ടത്തിലിരിക്കുന്ന ഈ ഫീച്ചര്‍ ബീറ്റ ഉപഭോക്താക്കള്‍ക്ക് പോലും ഇപ്പോള്‍ ലഭ്യമായിട്ടില്ല. വാബീറ്റാ ഇന്‍ഫോ വെബ്‌സൈറ്റ് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് മറ്റാരെങ്കിലും നിങ്ങളുടെ വാട്‌സാപ്പ് നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ അത് സംബന്ധിച്ച അറിയിപ്പ് നിങ്ങളുടെ വാട്‌സാപ്പില്‍ ലഭിക്കും. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമെല്ലാം സമാനമായ ഫീച്ചറുണ്ട്. ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ച സമയം, ഏത് ഉപകരണത്തിലാണ് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചത് ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ഇതില്‍ ലഭിക്കുക.

ടെലഗ്രാമിലും സമാനമായൊരു ഫീച്ചര്‍ ഉണ്ട്. ഒരു ടെലഗ്രാം അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് മറ്റൊരു ഉപകരണത്തില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആ നമ്പറില്‍ ഒടിപി എസ്എംഎസ് ആയി ലഭിക്കുന്നതിനൊപ്പം തന്നെ ടെലഗ്രാം സന്ദേശമായും ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്ന വിവരവും ഒടിപിയും അടങ്ങുന്ന സന്ദേശം ലഭിക്കും.

വാട്‌സാപ്പില്‍ പക്ഷെ ഒടിപി അല്ല Allow, Do Not Allow ഓപ്ഷനുകളാണ് ലോഗിന്‍ അപ്രൂവല്‍ സന്ദേശത്തിലുണ്ടാവുക. Allow ചെയ്താല്‍ മറ്റ് ഉപകരണത്തില്‍ ലോഗിന്‍ പൂര്‍ത്തിയാവും.

ലോഗിന്‍ അപ്രൂവല്‍, ടൂ ഫാക്ടര്‍ ഒതന്റിക്കേഷന്‍ സംവിധാനങ്ങള്‍ വാട്‌സാപ്പില്‍ ഉപയോഗിച്ചാല്‍ ഹാക്കര്‍മാര്‍ക്ക് അക്കൗണ്ടില്‍ കയറുക വലിയൊരു വെല്ലുവിളിയാവും. ഈ ഫീച്ചര്‍ എന്ന് മുതല്‍ ലഭ്യമാവുമെന്ന് വാട്‌സാപ്പ് വ്യക്തമാക്കിയിട്ടില്ല. ബീറ്റാ ടെസ്റ്റിന് ശേഷമേ ഈ ഫീച്ചര്‍ പൊതു ജനങ്ങള്‍ക്ക് ലഭിക്കുകയുള്ളൂ.

അതേസമയം, വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ വിവിധ മാറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സന്ദേശങ്ങള്‍ക്ക് ഏത് ഇമോജി ഉപയോഗിച്ചും റിയാക്ഷന്‍ പങ്കുവെക്കാന്‍ സാധിക്കുന്ന സൗകര്യം അതിലുണ്ട് ഒപ്പം. ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 512 ആക്കി വര്‍ധിപ്പിച്ചു. വാട്‌സാപ്പിലൂടെ കൈമാറാന്‍ സാധിക്കുന്ന പരമാവധി ഫയല്‍ വലിപ്പം 2 ജിബി ആയി വര്‍ധിപ്പിച്ചു.

ഗ്രൂപ്പ് കോളുകളില്‍ മറ്റുള്ളവരെ ഓരോരുത്തരെയായി മ്യൂട്ട് ചെയ്യാനും പുതിയ അപ്‌ഡേറ്റിലൂടെ സാധിക്കും.

Content Highlights: WhatsApp might soon get a ‘login approval

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented