പ്രതീകാത്മക ചിത്രം | photo: canva
ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്സാപ്പ്. ഡിസപ്പിയറിങ് മെസേജുകള്‍ സേവ് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന 'കെപ്റ്റ് മെസേജസ്' എന്ന പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്സാപ്പെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ചാറ്റുകളിലെ സന്ദേശങ്ങള്‍ നിശ്ചിത ദിവസങ്ങള്‍ക്ക് ശേഷം നീക്കം ചെയ്യപ്പെടുന്ന സംവിധാനമാണ് ഡിസപ്പിയറിങ് മെസേജുകള്‍. 24 മണിക്കൂര്‍, ഏഴ് ദിവസം, 90 ദിവസം എന്നിങ്ങനെ സമയപരിധി നിശ്ചയിക്കാം.
ചാറ്റുകളില്‍ സന്ദേശങ്ങള്‍ കുന്നുകൂടുന്നത് ഒഴിവാക്കാന്‍ ഈ സംവിധാനം പ്രയോജനപ്പെടുത്താമെന്നതാണ് പ്രധാന നേട്ടം. സമയപരിധി അവസാനിക്കുന്നതോടെ സന്ദേശങ്ങള്‍ സ്വമേധയാ ഡിലീറ്റ് ചെയ്യപ്പെടും.
ഡിസപ്പിയറിങ് മെസേജ് ഫീച്ചറില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്കുന്ന ഫീച്ചറാകും പുതിയതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കെപ്റ്റ് മെസേജുകള്‍ സ്വമേധയാ ഡിലീറ്റ് ആകില്ലെന്നും ബുക്ക്മാര്‍ക്ക് ചെയ്ത് സേവ് ചെയ്ത് വെക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വിശദീകരിക്കുന്നു.
ബീറ്റാ ടെസ്റ്റ് യൂസേഴ്സിനും ഫീച്ചര്‍ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. എന്നുമുതല്‍ ഫീച്ചര്‍ ലഭ്യമാകുമെന്നതിലും കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Content Highlights: WhatsApp may soon enable users to save disappearing messages says report
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..