ന്യൂഡൽഹി: സ്വകാര്യതാനയത്തിൽ ഏകപക്ഷീയമായി മാറ്റംവരുത്തുന്നത് ശരിയല്ലെന്നും അംഗീകരിക്കാനാവില്ലെന്നും വാട്സാപ്പിനോട് കേന്ദ്രസർക്കാർ. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ഐ.ടി. മന്ത്രാലയം വാട്സാപ്പ് കമ്പനി സി.ഇ.ഒ. വിൽ കാത്‌കാർട്ടിന് കത്തയച്ചു.

ജനപ്രിയ സാമൂഹികമാധ്യമത്തിലെ സ്വകാര്യതാനയത്തിലെ മാറ്റം പൗരന്മാരുടെ സ്വകാര്യതയെ ബാധിക്കുമെന്നും വിവരചോർച്ചയ്ക്കു വഴിവെക്കുമെന്നുമുള്ള വിമർശനങ്ങളെത്തുടർന്നാണ് ഇടപെടൽ.

ഉപഭോക്താക്കൾക്ക് അവസരം നൽകാതെയുള്ള നയംമാറ്റം പൗരന്മാരുടെ സ്വയം തിരഞ്ഞെടുക്കാനുള്ള അവകാശത്തെക്കുറിച്ച് ഗുരുതരമായ ആശങ്കയുണർത്തുന്നതായി മന്ത്രാലയം കത്തിൽ ചൂണ്ടിക്കാട്ടി.

Content Highlights:whatsapp india asked to withdraw new privacy policy