ണ്ട് മുന്‍നിര സ്മാര്‍ട്‌ഫോണ്‍ ഓഎസുകളാണ് ആന്‍ഡ്രോയിഡും ഐഓഎസും. രണ്ടിനും ജനപ്രീതി ഏറെയാണ്. ആന്‍ഡ്രോയിഡ് ഉപയോഗിച്ചവര്‍ ചിലപ്പോള്‍ ഐഓഎസിലേക്കും ഐഫോണ്‍ ഉപയോഗിച്ചവര്‍ ചിലപ്പോള്‍ ആന്‍ഡ്രോയിഡിലേക്കും മാറാന്‍ ആഗ്രഹിക്കാറുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ ഈ രണ്ട് ഓഎസുകളും തമ്മില്‍ ചേരാറില്ല. വാട്‌സാപ്പ് ചാറ്റ് ഹിസ്റ്ററി പരസ്പരം കൈമാറ്റം ചെയ്യുന്ന കാര്യത്തിലും അങ്ങനെയാണ്. ഐഫോണില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്ക് മാറുന്നവര്‍ക്ക് അവരുടെ വാട്‌സാപ്പ് ചാറ്റ് ഹിസ്റ്ററി പുതിയ ഫോണിലേക്ക് മാറ്റാനുള്ള സൗകര്യമുണ്ടായിരുന്നില്ല. 

എന്നാല്‍ ആന്‍ഡ്രോയിഡ് 12 ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലേക്ക് ഐഫോണിലെ വാട്‌സാപ്പ് ചാറ്റ് ഹിസ്റ്ററി കൊണ്ടുപോവാന്‍ സാധിക്കുമെന്ന് പ്രഖ്യപിച്ചിരിക്കുകയാണ് ഗൂഗിള്‍. അതായത് ഗൂഗിളിന്റെ പിക്‌സല്‍ ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ഇപ്പോള്‍ പ്രയോജനപ്പെടുത്താനവും. ഈ സൗകര്യം നേരത്തെ ചില സാംസങ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നു. 

വാട്‌സാപ്പുമായി സഹകരിച്ചാണ് ഈ പുതിയ സൗകര്യം ഒരുക്കിയത് എന്ന് ഗൂഗിള്‍ പറഞ്ഞു. 

സാംസങ് ഫോണുകളിലോ  ഗൂഗിള്‍ പിക്‌സല്‍ ഫോണുകളിലോ മാത്രമല്ല ആന്‍ഡ്രോയിഡ് 12 ല്‍ പ്രവര്‍ത്തിക്കുന്ന ഏത് ഫോണിലും ഈ ട്രാന്‍സ്ഫര്‍ ടൂള്‍ ഉപയോഗിക്കാനാവും. 

Whatsapp

എങ്ങനെയാണ് വാട്‌സാപ്പ് ചാറ്റ് ഐഫോണില്‍ നിന്ന് ആന്‍ഡ്രോയിഡിലേക്ക് മാറ്റുക

ഗൂഗിള്‍ പിക്‌സല്‍ ഉപഭോക്താക്കള്‍ക്ക് അതിനായി ഒരു ലൈറ്റ്‌നിങ് റ്റു യുഎസ്ബി കേബിള്‍ വേണം. രണ്ട് ഫോണുകളും തമ്മില്‍ ബന്ധിപ്പിച്ചാല്‍ പിക്‌സല്‍ ഫോണുകളില്‍ ചില സെറ്റ് അപ്പുകള്‍ ചെയ്യേണ്ടതായുണ്ട്. ഇത് നിര്‍ദേശമനുസരിച്ച് ചെയ്യുക. ശേഷം ഐഫോണില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വാട്‌സാപ്പ് തുറക്കുക. ചാറ്റുകള്‍, മീഡിയ, മറ്റ് വിവരങ്ങള്‍ എല്ലാം പിക്‌സല്‍ ഫോണിലേക്ക് മാറ്റാം. 

വിവരങ്ങള്‍ ഒരു ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്ക് സുരക്ഷിതമായാണ് കൈമാറ്റം ചെയ്യപ്പെടുക എന്ന് ഗൂഗിള്‍ വ്യക്തമാക്കി. അതിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. ചാറ്റുകള്‍ മാറ്റുന്ന സമയത്ത് ഐഫോണില്‍ പുതിയ സന്ദേശങ്ങള്‍ ലഭിക്കില്ല.

Content Highlights: WhatsApp history transfer is now possible from iPhone to any phone with Android 12