പ്രതീകാത്മക ചിത്രം | PHOTO: getty images
ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേറ്റുകള് അവതരിപ്പിക്കുന്നതില്‍ എപ്പോഴും മുന്‍പന്തിയിലാണ് വാട്സാപ്പ്. ഇപ്പോഴിതാ ഐഫോണ്‍ യൂസേഴ്സിനായി വാട്സാപ്പ് വീഡിയോ കോളില്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
നിലവില്‍ ചുരുക്കം ചില ഐ.ഒ.എസ് ബീറ്റ ടെസ്റ്റേഴ്സിന് മാത്രമാകും ഈ സൗകര്യം ലഭിക്കുക. കൂടുതല്‍ ഐ.ഒ.എസ് യൂസേര്‍സിന് സമീപ ഭാവിയില്‍ത്തന്നെ വാട്സാപ്പ് വീഡിയോ കോളിലെ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ് യൂസേര്‍സിന് നേരത്തെതന്നെ ലഭ്യമാണ്. പുതിയ ഫീച്ചര്‍ വരുന്നതോടെ വാട്സാപ്പിലെ വീഡിയോ കോളില്‍ ആണെങ്കിലും മറ്റ് ആപ്പുകള്‍ ഉപയോഗിക്കാന്‍ യൂസറിന് സാധിക്കും. വീഡിയോ കോളിനിടെ വാട്സാപ്പ് ക്ലോസ് ചെയ്താലും പ്രധാന വിന്‍ഡോയില്‍ പിക്ചര്‍-ഇന്‍-പിക്ചര്‍ വ്യൂ ലഭിക്കും. ഈ സമയം മറ്റ് ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കും.
.jpg?$p=8312ca4&&q=0.8)
അതേസമയം, ആന്‍ഡ്രോയിഡ്-ഐ.ഒ.എസ് ഉപയോക്താക്കള്‍ക്ക് വീഡിയോ ഫയല്‍ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡില്‍ പ്ലേ ചെയ്യാനുള്ള സൗകര്യം വാട്സാപ്പ് നേരത്തെ ഒരിക്കിയിരുന്നു.
Content Highlights: WhatsApp has started testing picture-in-picture mode for video calls for iOS
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..