സാങ്കേതിക തകരാര്‍ പരിഹരിച്ചതിനെ തുടര്‍ന്ന് വാട്‌സ്ആപ്പ് മെസഞ്ചര്‍ പുന:സ്ഥാപിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കൂറോളം സേവനം ലഭ്യമാകാത്തത് ഉപയോക്താക്കളെ അങ്കലാപ്പിലാക്കിയിരുന്നു. 

ലോകവ്യാപകമായിട്ടാണ് പ്രവര്‍ത്തനം നിലച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രവര്‍ത്തനരഹിതമായത്. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. വാട്സ് ആപ്പ് പ്രവര്‍ത്തനരഹിതമായ വിവരം ട്വിറ്ററിലൂടെയാണ് പലരും പങ്കുവെച്ചത്. 

കഴിഞ്ഞ സെപ്റ്റംബറിലും ആഗോളവ്യാപകമായി വാട്സ്ആപ് ഉപയോഗിക്കുന്നതില്‍ സാങ്കേതിക പ്രശ്നം നേരിട്ടിരുന്നു.

മെയ് മാസത്തില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഏതാനും മണിക്കൂര്‍ വാട്സ് ആപ്പ് പ്രവര്‍ത്തന രഹിതമായി.