പണമയക്കുന്നവർക്കെല്ലാം 255 രൂപ കാഷ്ബാക്ക് വാഗ്ദാനം ചെയ്ത് വാട്സാപ്പ്


നിലവില്‍ ഗുഗിള്‍ പേയും, ഫോണ്‍ പേയുമെല്ലാം ഇത്തരം കാഷ്ബാക്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതേ പാത പിന്തുടരാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്.

-

ഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് വാട്‌സാപ്പ് ഇന്ത്യയില്‍ യുപിഐ സേവനം ആരംഭിച്ചത്. ഉപഭോക്താക്കള്‍ക്ക് വാട്‌സാപ്പിനുള്ളില്‍ തന്നെ പണമയക്കാനും സ്വീകരിക്കാനും സാധിക്കുന്ന സൗകര്യമാണിത്. എന്നാല്‍ മറ്റ് യുപിഐ സേവനങ്ങളില്‍ നിന്ന് കനത്ത മത്സരം നേരിടുകയാണ് വാട്‌സാപ്പ്. സ്ഥിരം ഉപഭോക്താക്കളെ കിട്ടാനുള്ള ശ്രമങ്ങളും വാട്‌സാപ്പ് ഇതുവരെയും കാര്യമായി നടത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ വാട്‌സാപ്പ് ഉപഭോക്താക്കള്‍ക്കായി ഒരു കാഷ്ബാക്ക് പ്രോഗ്രാം അവതരിപ്പിച്ചിരിക്കുകയാണ്. വാട്‌സാപ്പ് വഴി പണമിടപാട് നടത്തുന്നവര്‍ക്ക് 51 രൂപയുടെ കാഷ്ബാക്ക് ലഭിക്കും.

നിലവില്‍ ഗുഗിള്‍ പേയും, ഫോണ്‍ പേയുമെല്ലാം ഇത്തരം കാഷ്ബാക്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതേ പാത പിന്തുടരാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ്. വാട്സാപ്പിൻറെ ബീറ്റാ പതിപ്പിൽ ഇതുമായി ബന്ധപ്പെട്ട ഒരു ബാനർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഔദ്യോഗികമായി കാഷ്ബാക്ക് പ്രോഗ്രാം പ്രഖ്യാപിച്ചിട്ടില്ല.

whatsapp

വാട്‌സാപ്പില്‍ എങ്ങനെ 51 രൂപ കിട്ടും?

വാട്‌സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പില്‍ ചാറ്റ് വിന്‍ഡോയ്ക്ക് മുകളിലായി ഒരു ബാനര്‍ കാണിക്കുന്നുണ്ട്. 'Give cash, get Rs 51 back' എന്ന സന്ദേശമാണതില്‍. വാട്‌സാപ്പ് വഴി പണമയക്കുന്ന എല്ലാവര്‍ക്കും 51 രൂപ കിട്ടും. ഒരു വാട്‌സാപ്പ് അക്കൗണ്ടിന് അഞ്ച് തവണമാത്രമേ 51 രൂപ കിട്ടുകയുള്ളൂ അതായത് ഒരാള്‍ക്ക് 255 രൂപ കാഷ്ബാക്കായി ലഭിക്കും.

ഒരു രൂപ അച്ചാല്‍ പോലും കാഷ്ബാക്ക് കിട്ടാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പണമിടപാട് പൂര്‍ത്തിയായാല്‍ കാഷ്ബാക്ക് നേരെ അക്കൗണ്ടില്‍ വരും.

എത്രനാള്‍ ഈ കാഷ്ബാക്ക് പ്രോഗ്രാം നടത്തുമെന്ന് വ്യക്തമല്ല.

വാട്‌സാപ്പ് യുപിഐ എങ്ങനെ ഉപയോഗിക്കാം

  • വാട്‌സാപ്പ് ആപ്പ് തുറന്ന് വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനു തുറക്കുക. അതില്‍ പേമെന്റ് തിരഞ്ഞെടുക്കുക.
  • Add payment method ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • വെരിഫിക്കേഷന് ശേഷം ബാങ്ക് തിരഞ്ഞെടുക്കുക
  • Payment സെക്ഷനില്‍ താഴെ വലത് ഭാഗത്തായുള്ള New Payment തിരഞ്ഞെടുത്ത് കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവര്‍ക്ക് പണമയക്കാം.
  • ഓരോ ചാറ്റ് വിന്‍ഡോ തുറക്കുമ്പോഴും താഴെ അറ്റാച്ച് മെന്റ് ബട്ടന് സമീപത്തായി പേമെന്റ് ഓപ്ഷനും കാണാം.
Content Highlights: 51 Rs Cash Back, Whatsapp payments, Gpay, Phone Pe offers

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented