വാട്‌സാപ്പ് വിന്‍ഡോസ് ആപ്പ് ബീറ്റ പരീക്ഷണം കഴിഞ്ഞു; ഫോണ്‍ ഇല്ലാതെ ഇനി ഉപയോഗിക്കാം


ബീറ്റാ ടെസ്റ്റര്‍മാരായ മാക്ക് ഉപഭോക്താക്കള്‍ക്കും വാട്‌സാപ്പിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എന്നാല്‍ മാക്ക് പതിപ്പിന്റെ ബീറ്റാ പരീക്ഷണം എന്ന് അവസാനിക്കുമെന്ന് വ്യക്തമല്ല. 

Photo: Whatsapp

ഴിഞ്ഞ വര്‍ഷം നവംബറിലാണ് വിന്‍ഡോസിന് വേണ്ടി വാട്‌സാപ്പ് പ്രത്യേക ആപ്പ് അവതരിപ്പിച്ചത്. വാട്‌സാപ്പ് വെബ്ബിന് പകരമെന്നോണമാണ് ഇത് അവതരിപ്പിച്ചത്. വാട്‌സാപ്പിന്റെ വിന്‍ഡോസ് ആപ്പിന്റെ ബീറ്റ പരീക്ഷണം അവസാനിപ്പിച്ചു. ഇനി ഫോണ്‍ ഓണ്‍ലൈനില്‍ വെക്കാതെ തന്നെ വാട്‌സാപ്പ് ഡെസ്‌ക് ടോപ്പ് ആപ്പില്‍ ചാറ്റ് ചെയ്യാന്‍ സാധിക്കും.

മുമ്പ് ഉപയോഗിച്ചിരുന്ന വെബ് അധിഷ്ഠിത ആപ്പിനേക്കാള്‍ കൂടുതല്‍ വേഗമുള്ളതും ആശ്രയിക്കാവുന്നതുമാണ് പുതിയ വിന്‍ഡോസ് ആപ്പ് എന്ന് വാട്‌സാപ്പ് ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. ഫോണ്‍ ഓഫ്‌ലൈന്‍ ആയാലും ഈ ആപ്പ് മുഖേന ചാറ്റ് ചെയ്യാന്‍ ഇനി സാധിക്കും.

അതേസമയം ബീറ്റാ ടെസ്റ്റര്‍മാരായ മാക്ക് ഉപഭോക്താക്കള്‍ക്കും വാട്‌സാപ്പിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. എന്നാല്‍ മാക്ക് പതിപ്പിന്റെ ബീറ്റാ പരീക്ഷണം എന്ന് അവസാനിക്കുമെന്ന് വ്യക്തമല്ല. വാട്‌സാപ്പിന്റെ വിന്‍ഡോസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ മൈക്രോസോഫ്റ്റ് സ്റ്റോര്‍ സന്ദര്‍ശിച്ച് വാട്‌സാപ്പ് ഡെസ്‌ക്ടോപ്പ് തിരയുക. ശേഷം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക.

Content Highlights: WhatsApp for Windows app out of beta

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented