വാട്‌സ് ആപ്പിലെ 'ഡിലിറ്റ് ഫോര്‍ എവരിവണ്‍' ഫീച്ചറില്‍ പുതിയ മാറ്റം വരുന്നൂ


നിലവില്‍ വാട്‌സാപ്പില്‍ ഒരു സന്ദേശം അയച്ചുകഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്‍ഡ് നേരത്തിനുള്ളില്‍ മാത്രമേ അവ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.

Whatsapp Logo | Photo: Whatsapp

വാട്‌സാപ്പ് നിരന്തരം പുതിയ ഫീച്ചര്‍ അപ്‌ഡേറ്റുകള്‍ അവതരിപ്പിക്കാറുണ്ട്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വലിയൊരു അപ്‌ഡേറ്റിന് ഒരുങ്ങുകയാണ് ഇപ്പോള്‍ കമ്പനി. ഒരിക്കല്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കുന്ന ഡിലീറ്റ് ഫോര്‍ എവരി വണ്‍ ഫീച്ചറിന്റെ സമയ പരിധി വര്‍ധിപ്പിച്ചുകൊണ്ടാണ് പുതിയ അപ്‌ഡേറ്റ് വരിക.

നിലവില്‍ വാട്‌സാപ്പില്‍ ഒരു സന്ദേശം അയച്ചുകഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്‍ഡ് നേരത്തിനുള്ളില്‍ മാത്രമേ അവ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ. ഈ സമയ പരിധി രണ്ട് ദിവസവും 12 മണിക്കൂറുമായി വര്‍ധിപ്പിക്കാനാണ് വാട്‌സാപ്പ് ഒരുങ്ങുന്നത്.

ഉപഭോക്താക്കള്‍ ഏറെ ആഗ്രഹിച്ചിരുന്ന ഫീച്ചറായിരുന്നു ഡിലീറ്റ് ഫോര്‍ എവരിവണ്‍. സന്ദേശങ്ങള്‍ മാറി അയച്ചും തെറ്റായി അയച്ചും ഉപഭോക്താക്കള്‍ കുഴപ്പത്തിലായ സാഹചര്യത്തിലാണ് വാട്‌സാപ്പ് 2018 ല്‍ ഈ സൗകര്യം അവതരിപ്പിച്ചത്. തുടക്കത്തില്‍ സന്ദേശം നീക്കം ചെയ്യാന്‍ ഏഴ് മിനിറ്റ് നേരം മാത്രമേ നല്‍കിയിരുന്നുള്ളു. ഇത് പിന്നീട് ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് 16 സെക്കന്‍ഡായി വര്‍ധിപ്പിക്കുകയായിരുന്നു.

വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഐഒഎസ് ബീറ്റാ ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നതിന് രണ്ട് ദിവസം 12 മണിക്കൂര്‍ സമയം നല്‍കിയിട്ടുണ്ട്. അതായത് ഈ ഫീച്ചര്‍ താമസിയാതെ തന്നെ മറ്റ് ഉപഭോക്താക്കള്‍ക്കും ലഭിച്ചു തുടങ്ങും.

വാട്‌സാപ്പിന്റെ മുഖ്യ എതിരാളിയായ ടെലഗ്രാമില്‍ അയച്ച സന്ദേശങ്ങള്‍ നീക്കം ചെയ്യാന്‍ യാതൊരു വിധ സമയ പരിധിയും നിശ്ചയിച്ചിട്ടില്ല. സന്ദേശങ്ങള്‍ മാത്രമല്ല രണ്ട് പേരുടേയും ഫോണുകളില്‍ നിന്ന് ചാറ്റ് നീക്കം ചെയ്യാനും ടെലഗ്രാം സൗകര്യം ഒരുക്കിയിട്ടുണ്ട്.

അടുത്തിടെ വന്ന അപ്‌ഡേറ്റില്‍ സന്ദേശങ്ങള്‍ക്കുള്ള റിയാക്ഷനുകളായി ഏത് ഇമോജിയും ഉപയോഗിക്കാന്‍ വാട്‌സാപ്പ് അനുവദിക്കുന്നുണ്ട്.


ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

Content Highlights: whatsapp extending time limit for delete for everyone feature

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented