സിനിമാ നിര്‍മാണ രംഗത്തേക്ക് കടന്ന് വാട്‌സാപ്പ്; ആദ്യ സിനിമ ആമസോണ്‍ പ്രൈമില്‍


Naija Odyssey | Photo: IANS

മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് സിനിമാ നിര്‍മാണ രംഗത്തേക്ക് കടന്നുവന്നിരിക്കുകയാണ്. ആദ്യ നിര്‍മാണ സംരംഭമായ നയ്ജ ഒഡിസി എന്ന ഹ്രസ്വ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലും യൂട്യൂബിലും പുറത്തിറങ്ങാനിരിക്കുകയാണ്.

നൈജീരിയന്‍ ദമ്പതിമാര്‍ക്ക് ഗ്രീസില്‍ വെച്ച് ജനിച്ച ജിയാനിസ് അന്റെന്റ്‌കൊംപോ എന്ന എന്‍ബിഎ (നാഷണ്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍) കളിക്കാരന്റെ കഥയാണ് 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വ ചിത്രം പറയുന്നത്. ട്വിറ്ററിലൂടെയാണ് വാട്‌സാപ്പ് ഇക്കാര്യം അറിയിച്ചത്.

ഒരു സോഷ്യല്‍ മെസേജിങ് പ്ലാറ്റ് ഫോം ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് കടക്കുന്ന ആദ്യ സംഭവമാണിത്. വാട്‌സാപ്പിന്റെ പ്രചാരണത്തിനൊരു വഴി എന്ന നിലയിലാവാം നയ്ജ ഒഡിസിയെ കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്റെന്റ്‌കൊംപോയും വാട്‌സാപ്പും തമ്മില്‍ അടുത്തിടെ ഒരു കരാറൊപ്പിട്ടിരുന്നു.

നമ്മുടെ ബഹുമുഖ ജീവിതത്തെ ഉള്‍ക്കൊള്ളാന്‍ വാട്ട്സ്ആപ്പ് എങ്ങനെ സഹായിക്കുന്നുവെന്ന് പറയുന്ന കഥയാണ് നയ്ജ ഒഡീസി'. ബന്ധങ്ങള്‍, വ്യക്തിത്വം, പ്രതികൂല സാഹചര്യങ്ങള്‍ എന്നിവയില്‍ വഴിക്കാട്ടുന്നതിന്, ഏറ്റവും പ്രധാനപ്പെട്ടവരുമായി നിങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നിങ്ങളുടെ എല്ലാ വശങ്ങളെയും ഉള്‍ക്കൊള്ളാന്‍ നിങ്ങളെ വാട്‌സാപ്പ് പ്രാപ്തമാക്കുന്നുണ്ട്. കമ്പനി വക്താവ് പറഞ്ഞു.

വാട്‌സാപ്പിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവെക്കും.

ബാസ്‌കറ്റ്‌ബോള്‍ ടീമായ മില്‍വോകീ ബക്‌സിന് വേണ്ടി 2021 ല്‍ 'എന്‍ബിഎ ഓള്‍-സ്റ്റാര്‍ ഗെയിം എംവിപി' എന്ന അംഗീകാരം അന്റെന്റ്‌കൊംപോയ്ക്ക് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളായിരിക്കും ചിത്രത്തില്‍ ആവിഷ്‌കരിക്കുക.

Content Highlights: WhatsApp enters film-making business to premiere 1st original on Prime Video

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented