വാട്‌സാപ്പ് കമ്മ്യൂണിറ്റി ടാബ് ബീറ്റാ പരീക്ഷണം തുടങ്ങി; വിശദമായറിയാം


വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ 2.22.19.3 ലേക്ക് അപ്‌ഡേറ്റ് ചെയ്തവര്‍ക്കാണ് കമ്മ്യൂണിറ്റീസ് ടാബ് ലഭിച്ചത് എന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

Photo: AFP

ഈ വര്‍ഷം ഏപ്രിലിലാണ് വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് എന്ന പുതിയ സംവിധാനം മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്. ഇതുവഴി വാട്‌സാപ്പില്‍ വിവിധ ഗ്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കമ്മ്യൂണിറ്റി നിര്‍മിക്കാന്‍ ഉപഭോക്താവിന് സാധിക്കും. 'വാട്‌സാപ്പിന്റെ പ്രധാനപ്പെട്ടൊരു പരിണാമം' എന്നാണ് സക്കര്‍ബര്‍ഗ് ഈ ഫീച്ചറിനെ വിശേഷിപ്പിച്ചത്. ഈ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്.

വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റാ വേര്‍ഷന്‍ 2.22.19.3 ലേക്ക് അപ്‌ഡേറ്റ് ചെയ്തവര്‍ക്കാണ് കമ്മ്യൂണിറ്റീസ് ടാബ് ലഭിച്ചത് എന്ന് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാട്‌സാപ്പ് തുറക്കുമ്പോള്‍ ഇടത് ഭാഗത്ത് മുകളിലായി കാണുന്ന ക്യാമറ ടാബിന് പകരമായാണ് കമ്മ്യൂണിറ്റി ടാബ് നല്‍കിയിരിക്കുന്നത്. പത്ത് ഗ്രൂപ്പുകള്‍ അടങ്ങുന്ന ഒരു കമ്മ്യൂണിറ്റി നിര്‍മിക്കാന്‍ ഇതിലൂടെ സാധിക്കും. 'സബ് ഗ്രൂപ്പുകള്‍' എന്നാണ് ഈ ഗ്രൂപ്പുകളെ വിളിക്കുക. ഓരോ ഗ്രൂപ്പിലും 512 അംഗങ്ങളെ ഉള്‍ക്കൊള്ളിക്കാം. ഇതില്‍ ഏതില്‍ അംഗമാകണം എന്ന് ആളുകള്‍ക്ക് തീരുമാനിക്കാം. കമ്മ്യൂണിറ്റിയില്‍ നിന്ന് പുറത്തുപോവാതെ തന്നെ ഗ്രൂപ്പുകളില്‍ നിന്ന് പുറത്ത് പോവാനും സാധിക്കും.

ഒരു കമ്മ്യൂണിറ്റി നിര്‍മിച്ചാല്‍ അതിനുള്ളില്‍ ഒരു സബ് ഗ്രൂപ്പ് വാട്‌സാപ്പ് തന്നെ നിര്‍മിക്കും. അതിനെ അനൗണ്‍സ്‌മെന്റ് ഗ്രൂപ്പ് എന്ന് വിളിക്കും. അനൗണ്‍സ് മെന്റ് ഗ്രൂപ്പ് വഴി കമ്മ്യൂണിറ്റി അഡ്മിന്‍മാര്‍ അയക്കുന്ന സന്ദേശങ്ങള്‍ കമ്മ്യൂണിറ്റിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും കാണാന്‍ സാധിക്കും.

സബ് ഗ്രൂപ്പുകളില്‍ നിന്ന് അംഗങ്ങളുടെ ഫോണ്‍ നമ്പറുകള്‍ മറച്ചുവെക്കുന്നതിനുള്ള സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് വാട്‌സാപ്പ് എന്ന് വാബീറ്റ ഇന്‍ഫോ പറയുന്നു. വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് ഫീച്ചറിന്റെ ആദ്യ പതിപ്പില്‍ ഈ സ്വകാര്യതാ ഫീച്ചര്‍ ഉണ്ടായിരുന്നില്ല.

അതേസമയം മുകളില്‍ പറഞ്ഞ ബീറ്റാ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്താലും നിങ്ങള്‍ക്ക് കമ്മ്യൂണിറ്റീസ് ഫീച്ചര്‍ ലഭിക്കണം എന്നില്ല. കമ്മ്യൂണിറ്റീസ് ഫീച്ചര്‍ മുഴുവനായും ഉപയോഗിക്കാന്‍ സാധിക്കുന്ന ചില ബീറ്റാ ഉപഭോക്താക്കള്‍ക്ക് മാത്രമേ അത് ലഭ്യമാക്കിയിട്ടുള്ളൂ. ഇങ്ങനെ അവസരം ലഭിക്കുന്നവര്‍ നിങ്ങളെ അവരുടെ കമ്മ്യൂണിറ്റിയില്‍ അംഗമാക്കിയാല്‍ പോലും ആ ഫീച്ചര്‍ ഇപ്പോള്‍ ഉപയോഗിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല.

തൊഴിലിടങ്ങള്‍, സംഘടനാ പ്രവര്‍ത്തനങ്ങള്‍, കൂട്ടായ്മകള്‍, വിപണനം തുടങ്ങി പലവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ബീറ്റാ ഉപഭോക്താക്കളായ കൂടുതല്‍ പേരിലേക്ക് വരും ആഴ്ചകളില്‍ തന്നെ ഫീച്ചര്‍ എത്തിയേക്കും.


Content Highlights: WhatsApp Communities are finally rolling out to beta users

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented