photo:afp
ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറുകളില്‍ ഒന്നാണ് വാട്സാപ്പ്. കമ്പനി പോളിസിക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ വാട്സാപ്പ് വളരെപ്പെട്ടെന്ന് നടപടിയും കൈക്കൊള്ളാറുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ മാത്രം 23 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍ വാട്സാപ്പ് നിരോധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍ അനുസരിച്ചാണ് നടപടി.
ഈ 23 ലക്ഷം അക്കൗണ്ടുകളില്‍ 8,11,000 അക്കൗണ്ടുകള്‍ ഉപയോക്താക്കളുടെ പരാതി ലഭിക്കുന്നതിന് മുന്‍പ് തന്നെ വാട്സാപ്പ് നിരോധിച്ചു. കമ്പനിയുടെ ഒക്ടോബര്‍ മാസത്തെ സുരക്ഷാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
സ്പാം മെസേജുകളെക്കുറിച്ച് മറ്റ് ഉപയോക്താക്കളില്‍ നിന്ന് ഒന്നിലധികം പരാതികള്‍ ലഭിക്കുകയോ കമ്പനിയുടെ മാര്‍ഗനിര്‍ദേശം ലംഘിക്കുകയോ ചെയ്താല്‍ വാട്ട്സാപ്പ് അക്കൗണ്ടുകള്‍ നിരോധിക്കും.
കമ്പനിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ഓട്ടോമേറ്റഡ് സംവിധാനവും വാട്ട്സാപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: WhatsApp bans over 23 lakh Indian accounts in October
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..