26.85 ലക്ഷം അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി വാട്‌സാപ്പ്


Photo: AFP

ന്ത്യയില്‍ നിന്നുള്ള 26.85 ലക്ഷം അക്കൗണ്ടുകള്‍ക്ക് സെപ്റ്റംബറില്‍ വിലക്കേര്‍പ്പെടുത്തി വാട്‌സാപ്പ്. ഇതില്‍ 8.72 ലക്ഷം അക്കൗണ്ടുകള്‍ ഉപഭോക്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിലക്കിയതെന്ന് കമ്പനി ചൊവ്വാഴ്ച പറഞ്ഞു. ഓഗസ്റ്റില്‍ 23.28 ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്തിരുന്നു.

+91 ല്‍ തുടങുന്ന ഫോണ്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത അക്കൗണ്ടുകളാണ് നീക്കം ചെയ്തത്. സെപ്റ്റംബറിലെ യൂസര്‍ സേഫ്റ്റി റിപ്പോര്‍ട്ടിലാണ് വാട്‌സാപ്പ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐടി ചട്ടങ്ങള്‍ അനുസരിച്ച് 50 ലക്ഷത്തിലേറെ ഉപഭോക്താക്കളുള്ള വലിയ ഡിജിറ്റല്‍പ്ലാറ്റഫോമുകള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഓരോ മാസവും പുറത്തിറക്കേണ്ടതുണ്ട്. ഇതില്‍ ഉപഭോക്താക്കളില്‍ നിന്നുള്ള പരാതികളും അതിന് സ്വീകരിച്ച നടപടികളും സംബന്ധിച്ച വിവരങ്ങളും വേണം.

ദിവസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ പുറത്തിറക്കിയ നിയമങ്ങള്‍ പ്രകാരം കമ്പനികളിലെ പരാതി പരിഹാര സംവിധാനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒരു ഗ്രിവന്‍സ് അപ്പല്ലറ്റ് കൗണ്‍സിലും രൂപീകരിക്കപ്പെടും. പരാതികളില്‍ കമ്പനികള്‍ സ്വീകരിച്ച നടപടികളില്‍ എതിര്‍പ്പുള്ളവര്‍ക്ക് ഈ അപ്പല്ലറ്റ് കൗണ്‍സിലില്‍ അപ്പീല്‍ നല്‍കാനാവും.

വാട്‌സാപ്പില്‍ സെപ്റ്റംബറില്‍ 666 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വാട്‌സാപ്പിന്റ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 23 എണ്ണത്തിനെതിരെ മാത്രമാണ് നടപടിയെടുത്തത്.


Content Highlights: WhatsApp bans 26.85 lakh accounts in India in September

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented