വാട്‌സാപ്പ് ജൂലായില്‍ ഇന്ത്യയില്‍ വിലക്കിയത് 23.8 ലക്ഷം അക്കൗണ്ടുകള്‍ 


ഉപഭോക്താക്കളില്‍ നിന്നുള്ള പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ 14.16 ലക്ഷത്തിലേറെ അക്കൗണ്ടുകളാണ് ഉടനടി നീക്കം ചെയ്തത്.

Whatsapp Logo | Photo: MBI

നിയമലംഘനത്തിന് നിരോധിച്ച അക്കൗണ്ടുകളുടെ കണക്കുകള്‍ വാട്‌സാപ്പ് എല്ലാ മാസവും പുറത്തുവിടാറുണ്ട്. 2021-ലെ ഐ.ടി. നിയമം അനുസരിച്ച് വാട്‌സാപ്പ് പുറത്തിറക്കിയ പ്രതിമാസ റിപ്പോര്‍ട്ട് അനുസരിച്ച് ഇക്കഴിഞ്ഞ ജൂലായ് മാസം വാട്‌സാപ്പ് നിരോധിച്ചത് 23,87,000 അക്കൗണ്ടുകളാണ്. ഉപഭോക്താക്കളില്‍ നിന്നുള്ള പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ 14.16 ലക്ഷത്തിലേറെ അക്കൗണ്ടുകളാണ് ഉടനടി നീക്കം ചെയ്തത്. ജൂണ്‍ മാസത്തില്‍ 22,10,000 അക്കൗണ്ടുകള്‍ വാട്‌സാപ്പ് ഇന്ത്യയില്‍ വിലക്കിയിരുന്നു.

നിയമവിരുദ്ധ അക്കൗണ്ടുകള്‍ കണ്ടെത്തുന്നതിനും നടപടിയെടുക്കുന്നതിനുമായി വാട്‌സാപ്പിന് സ്വന്തം സംവിധാനങ്ങളും ഉപഭോക്താക്കളില്‍നിന്നും അധികാരികളില്‍നിന്നുമുള്ള പരാതികള്‍ സ്വീകരിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനവും ഉണ്ട്. അക്കൗണ്ടുകള്‍ക്കും പോസ്റ്റുകള്‍ക്കും എതിരെ ഉപഭോക്താക്കള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്നത് ഈ സംവിധാനത്തിലൂടെയാണ്.

മൂന്ന് ഘട്ടങ്ങളിലായാണ് വാട്‌സാപ്പ് പരിശോധന നടത്തുന്നത്. ആദ്യം അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുന്ന സമയത്താണ്. രണ്ടാമത്തേത് സന്ദേശങ്ങള്‍ അയക്കുന്ന സമയത്താണ്. മൂന്നാമത്തേത് ഉപഭോക്താക്കളുടെ പരാതികളും റിപ്പോര്‍ട്ടുകളും ലഭിക്കുമ്പോഴാണ്. ഉപഭോക്കാക്തക്കള്‍ നല്‍കുന്ന എല്ലാ റിപ്പോര്‍ട്ടുകളും പരിശോധിക്കുമെന്ന് വാട്‌സാപ്പ് പറഞ്ഞു.

വാട്‌സാപ്പിന്റെ സേവന വ്യവസ്ഥകളും മാനദണ്ഡങ്ങളും ലംഘിക്കുമ്പോഴാണ് അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കുക. തട്ടിപ്പുകള്‍, ഉപഭോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്ന പ്രവൃത്തികള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തില്‍ പെടും. ചൈല്‍ഡ് പോണോഗ്രഫി ഉള്‍പ്പടെ നിയമ വിരുദ്ധ ഉള്ളടക്കങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ വാട്‌സാപ്പിന്റെ ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ തിരിച്ചറിഞ്ഞ് സ്വയം നടപടി സ്വീകരിക്കും.

അക്കൗണ്ട് നിരോധിക്കപ്പെട്ടാല്‍ വാട്‌സാപ്പിന്റെ സപ്പോര്‍ട്ട് സംവിധാനത്തിലൂടെ അത് തിരിച്ചെടുക്കാന്‍ ശ്രമിക്കാവുന്നതാണ്.

Content Highlights: whatsapp bans 23.8 lakh accounts

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented