photo:afp
പ്രൈവസി പോളിസിയില്‍ 2021 ല്‍ അവതരിപ്പിച്ച മാറ്റങ്ങളില്‍ കൂടുതല്‍ സുതാര്യത വരുത്താമെന്ന് വാട്‌സാപ്പ് സമ്മതിച്ചതായി യൂറോപ്യന്‍ കമ്മീഷന്‍. യൂറോപ്യന്‍ കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷന്‍, യൂറോപ്യന്‍ നെറ്റ് വര്‍ക്ക് ഓഫ് കണ്‍സ്യൂമര്‍ അതോറിറ്റീസ് തുടങ്ങിയ ഉപഭോക്തൃ കൂട്ടായ്മകളുടെ പരാതിയെ തുടര്‍ന്നാണ് ഈ നീക്കം.
വാട്‌സാപ്പ് അതിന്റെ പ്രൈവസി പോളിസിയില്‍ കൊണ്ടുവന്ന പുതിയ മാറ്റങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മനസിലാകും വിധം ലളിതമായ ഭാഷയില്‍ വ്യക്തമാക്കി നല്‍കുന്നില്ലെന്നായിരുന്നു പരാതി.
ഈ മാറ്റങ്ങളില്‍ വ്യക്തത വരുത്താമെന്നാണ് വാട്‌സാപ്പ് ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. ഇതോടെ പ്രൈവസി പോളിസി വ്യവസ്ഥകള്‍ അംഗീകരിക്കാനും തിരസ്‌കരിക്കാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും.
വാട്‌സാപ്പ് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ തേഡ് പാര്‍ട്ടി സേവനങ്ങളുമായും ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള മെറ്റയുടെ തന്നെ മറ്റ് കമ്പനികളുമായും പങ്കുവെക്കില്ലെന്നും വാട്‌സാപ്പ് സ്ഥിരീകരിച്ചു.
Content Highlights: whatsapp agreed to be more transparent in privacy policy changes
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..