Photo: AFP
അടുത്തിടെയാണ് വാട്സാപ്പ് ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം 512 ആയി വര്‍ധിപ്പിക്കാന്‍ പോവുന്നതായി വാര്‍ത്തകള്‍ വന്നത്. ഇപ്പോഴിതാ കൂടുതല്‍ അംഗങ്ങളുള്ള ഗ്രൂപ്പ് ഫീച്ചര്‍ വാട്സാപ്പിന്റെ ബീറ്റാപതിപ്പില്‍ എത്തിയിരിക്കുന്നു. നിലവില്‍ 256 അംഗങ്ങളെയാണ് ഒരു ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ സാധിക്കുക. ഇതാണ് 512 ആക്കി വര്‍ധിപ്പിച്ചത്.
കഴിഞ്ഞമാസമാണ് ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് വാട്സാപ്പ് പ്രഖ്യാപിച്ചത്. ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഓഎസ് ഫോണുകളിലും ഈ പുതിയ ഫീച്ചര്‍ ലഭിക്കും.
വാട്സാപ്പ് ബീറ്റാ വേര്‍ഷന്‍ 2.22.12.10 ആന്‍ഡ്രോയിഡിലും, ഐഓഎസ് 22.12.0.70 ഐഓഎസിലുമാണ് 512 അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ എത്തിയിരിക്കുന്നത്. താമസിയാതെ തന്നെ എല്ലാ വാട്സാപ്പ് ഉപഭോക്താക്കളിലേക്കും ഈ സൗകര്യം എത്തിയേക്കും.
ഓഫീസുകള്‍, കോളേജുകള്‍ തുടങ്ങി 256 പേരില്‍ കൂടുതല്‍ അംഗങ്ങള്‍ ആവശ്യമായിവരുന്നവര്‍ക്ക് ഈ മാറ്റം ഏറെ പ്രയോജനകരമാണ്. അതേസമയം ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ വാട്സാപ്പ് വാട്സാപ്പിന്റെ മുഖ്യ എതിരാളിയായ ടെലഗ്രാമിനേക്കാള്‍ എത്രയോ പിന്നിലാണ്. രണ്ട് ലക്ഷം പേരെയാണ് ടെലഗ്രാം ഒരു ഗ്രൂപ്പില്‍ അംഗങ്ങളാകാന്‍ അനുവദിക്കുന്നത്. വാട്സാപ്പ് ഇപ്പോള്‍ 512 പേരെ അനുവദിക്കുന്നതേയുള്ളൂ.
Content Highlights: whataspp group member limit, increased group member limit
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..