പ്രതീകാത്മക ചിത്രം | Photo: Gettyimages
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഓ )നടത്തിയ ഹെെപ്പര്‍സോണിക് ടെക്നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ വെഹിക്കിള്‍ (എച്ച്എസ്ടിഡിവി ) പരീക്ഷണം വിജയകരമായിരുന്നു. അമേരിക്കയും ചൈനയും റഷ്യയും കഴിഞ്ഞാല്‍ ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത നാലാമത്തെ രാജ്യമാണ് ഇന്ത്യ.
ഇന്ത്യയ്ക്ക് ഹൈപ്പര്‍സോണിക് മിസൈലുകള്‍ സ്വന്തമായി വികസിപ്പിച്ചെടുക്കുന്നതിന് തിങ്കളാഴ്ച നടത്തിയ ഈ പരീക്ഷണം വഴിയൊരുക്കും. അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുളില്‍ ഇന്ത്യ ഹൈപ്പര്‍സോണിക് മിസൈലുകള്‍ കൈവശമാക്കും എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഹൈപ്പര്‍സോണിക് സ്പീഡ് ഫ്‌ലൈറ്റുകളില്‍ ഉപയോഗിക്കുന്ന അണ്‍മാന്‍ഡ് സ്‌ക്രാംജെറ്റ് ഡെമോണ്‍സ്‌ട്രേഷന്‍ എയര്‍ക്രഫ്റ്റാണ് എച്എസ്ടിഡിവി. അതിനാല്‍ ഹൈപ്പര്‍സോണിക് മിസൈലുകള്‍ ശബ്ദത്തിന്റെ അഞ്ചു മടങ്ങ് വേഗതയിലാണ് സഞ്ചരിക്കുക. മിസൈലുകള്‍ക്ക് പുറമെ ഈ എച്ച്എസ്ടിഡിവി വാഹനം ചെറിയ ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നതിനും ഉപയോഗിക്കാം.
വരും തലമുറ ഹൈപ്പര്‍സോണിക് വാഹനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിന് വ്യാവസായിക മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും എന്ന് ഡിആര്‍ഡിഓ അറിയിച്ചു.
ഹൈപ്പര്‍സോണിക് മിസൈലുകള്‍ മണിക്കൂറിൽ 6115കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുക. അതിനാല്‍ ഇത് മറ്റ് ക്രൂയിസ് മിസൈലുകളെക്കാള്‍ വളരെ വേഗത്തിലാണ് സഞ്ചരിക്കുക. ഈ മിസൈലുകള്‍ക്ക് ന്യൂക്ലിയര്‍ പേലോഡുകള്‍ അഞ്ചു മിനിറ്റുകള്‍ക്കുള്ളില്‍ വിക്ഷേപിക്കാനുള്ള ശേഷിയും ഉണ്ട്.
ഈ മിസൈലുകള്‍ മറ്റൊരു പ്രത്യകത കൂടിയുണ്ട് മിസൈല്‍ വിക്ഷേപിച്ചു കഴിഞ്ഞാല്‍ അതിന്റെ സഞ്ചരിക്കുന്ന ദിശയില്‍ വ്യതിയാനം വരുത്താന്‍ കഴിയും. അതിനാല്‍ ശത്രുക്കള്‍ക്ക് ഇവരുടെ സഞ്ചാര പാതയെ പ്രവചിക്കാന്‍ കഴിയില്ല. കൂടാതെ മിസൈലിന്റെ വേഗം ശത്രു സൈന്യത്തിന് ട്രാക്ക് ചെയ്യാനും പ്രയാസകരമായിരിക്കും.
നിലവില്‍ ഒരു രാജ്യത്തിന്റെ കയ്യിലും ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഇല്ല. കഴിഞ്ഞ മാര്‍ച്ചിലാണ് അമേരിക്ക ഹൈപ്പര്‍സോണിക് മിസൈലിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തതായി പ്രഖ്യാപിച്ചത് . റഷ്യയും ചൈനയും ഈ മിസൈലികള്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള തിരക്കിലാണ്.
Content Highlights: What is hyper-sonic missile that India is developing
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..