VI Logo | Photo: Vi
കൊച്ചി: പകര്‍ച്ചാവ്യാധിയുടെ കാലത്തെ ആവശ്യങ്ങള്‍ നിറവേറ്റാനായി വി അതിവേഗ രാത്രിസമയ ഡാറ്റ അവതരിപ്പിച്ചു. 249 രൂപ മുതല്‍ മുകളിലേക്കുള്ള അണ്‍ ലിമിറ്റഡ് റീചാര്‍ജുകളിലാണ് വി പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് രാത്രി 12 മുതല്‍ രാവിലെ ആറു മണി വരെ ഈആനുകൂല്യം ലഭ്യമാക്കുന്നത്.
ഈ സമയത്ത് ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാന്‍ വി ഉപയോക്താക്കള്‍ക്ക് സാധിക്കും. പ്രതിദിന ഡാറ്റ പരിധിയെ കുറിച്ച് ആശങ്കപ്പെടേണ്ടിവരില്ല. നിങ്ങള്‍ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ ഉണ്ടെങ്കില്‍ പുതിയ ആനുകൂല്യം അനുസരിച്ച് ഈ ഡാറ്റയോടൊപ്പമാണ് രാത്രി സമയത്ത് പരിധിയില്ലാത്ത അതിവേഗ ഡാറ്റ അധികമായി ലഭിക്കുന്നത്.
249 രൂപ മുതലുള്ള അണ്‍ ലിമിറ്റഡ് ഡെയ് ലി ഡാറ്റാ പാക്കുകളില്‍ വി ഉപഭോക്താക്കള്‍ക്ക് വാരാന്ത്യ ഡാറ്റാ റോള്‍ ഓവര്‍ ആനുകൂല്യം കൂടി ലഭിക്കുന്നത് രാത്രിയിലെ പരിധിയില്ലാത്ത ഉപയോഗത്തിനോടൊപ്പം ഓരോ ദിവസവും തങ്ങളുടെ പ്രതിദിനപരിധിയില്‍ ഉപയോഗിച്ചിട്ടില്ലാത്ത ഡാറ്റ നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.
രാത്രികാല ഡാറ്റാ ഉപയോഗം വര്‍ധിക്കുന്നുവെന്ന നിരീക്ഷണത്തിലാണ് കമ്പനിയുടെ ഈ നീക്കം. ഒടിടി സംവിധാനങ്ങള്‍, വി മൂവിസ്, ടിവി ആപ്പുകള്‍ തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്കായി ബ്രൗസു ചെയ്യാനും ഡൗണ്‍ലോഡു ചെയ്യാനും ഈ അണ്‍ലിമിറ്റഡ് ഹൈ സ്പീഡ് നൈറ്റ് ടൈം ഡാറ്റ വി ഉപഭോക്താക്കളെ സഹായിക്കും.
ഊക്‌ലായുടെ അടുത്തിടെയുള്ള റിപ്പോര്‍ട്ട് പ്രകാരം 2020 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്ത് ഇന്ത്യ മുഴുവനായി ഏറ്റവും വേഗത്തില്‍ 4ജി നെറ്റ് വര്‍ക്ക് നല്‍കിയത് വി ഗിഗാനെറ്റാണ്.
Content Highlights: vodafone idea vi gives additional unlimited night data
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..