നിക് റീഡ് | photo : afp
ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡഫോണിന്റെ സി.ഇ.ഒ. നിക് റീഡ് സ്ഥാനമൊഴിയുന്നു. ഡിസംബര്‍ അവസാനത്തോടെ അദ്ദേഹം കമ്പനി വിടും. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ മാര്‍ഗരീത്ത ഡെല്ലാ വാലെ ഇടക്കാല സി.ഇ.ഒ.യായി ചുമതലയേല്‍ക്കുമെന്ന് കമ്പനി അറിയിച്ചു. പദവി ഒഴിയാനുള്ള ഉചിതമായ സമയം ഇതാണെന്ന് നിക് റീഡ് വ്യക്തമാക്കി.
2018 ഒക്ടോബറിലാണ് വോഡഫോണിന്റെ സി.ഇ.ഒ പദവിയിലേയ്ക്ക് നിക് റീഡ് എത്തുന്നത്. ഈ നാല് വര്‍ഷത്തെ കാലയളവില്‍ വോഡഫോണിന്റെ ഓഹരി മൂല്യത്തില്‍ 45 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. നിക് റീഡിന്റെ പ്രവര്‍ത്തനങ്ങളില്‍ കമ്പനി ബോര്‍ഡ് അതൃപ്തരായിരുന്നു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വോഡഫോണ്‍ കടുത്ത പ്രതിസന്ധിയിലാണ്. വോഡഫോണിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റായ ജര്‍മനിയില്‍ സ്ഥിതി കൂടുതല്‍ പരിതാപകരമായി. സ്പെയിനിലും ഇറ്റലിയിലും കടുത്ത മത്സരമാണ് നേരിടുന്നത്. പുതിയ സി.ഇ.ഒ അധികാരമേല്‍ക്കുന്നതോടെ മാറ്റങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
Content Highlights: Vodafone CEO to leave after four years
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..