വിഎല്‍സി പ്ലെയറിന് രാജ്യത്ത് വിലക്ക്; രണ്ട് മാസമായി ആരുമറിഞ്ഞില്ല, കാരണമെന്ത്?


ചൈനീസ് ഹാക്കര്‍മാരായ സിസാഡയുടെ സൈബറാക്രമണത്തില്‍ ഇന്ത്യ, യുഎസ്, കാനഡ, ഇസ്രയേല്‍, ഹോങ് കോങ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ആളുകള്‍ ഇരയായിട്ടുണ്ട്.

Photo: VLC

ന്യൂഡല്‍ഹി: ജനപ്രിയ മീഡിയാ പ്ലെയര്‍ സോഫ്റ്റ് വെയറും സ്ട്രീമിങ് മീഡിയാ സെര്‍വറുമായ വിഎല്‍സി പ്ലെയറിന് രാജ്യത്ത് വിലക്ക്. രണ്ട് മാസക്കാലമായി ഈ വിലക്ക് നിലവിലുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വീഡിയോ ലാന്‍ വികസിപ്പിച്ച ഈ സോഫ്റ്റ് വെയറിന് ചൈനീസ് ഹാക്കര്‍മാരുമായുള്ള ബന്ധത്തെ തുടര്‍ന്നാവാം വിലക്ക് വന്നതെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനീസ് ഹാക്കര്‍മാരായ സിസാഡയുടെ സൈബറാക്രമണത്തില്‍ ഇന്ത്യ, യുഎസ്, കാനഡ, ഇസ്രയേല്‍, ഹോങ് കോങ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ആളുകള്‍ ഇരയായിട്ടുണ്ട്. ഉന്നത വ്യക്തിത്വങ്ങളെ ലക്ഷ്യമിട്ട് ഏപ്രിലില്‍ വലിയ സൈബറാക്രമണമാണ് സിസാഡ നടത്തിയത്. ഈ സൈബര്‍ കുറ്റവാളികള്‍ മാല്‍വെയര്‍ പ്രചരിപ്പിക്കുന്നതിനായി ഉപയോഗിച്ചത് വിഎല്‍സി പ്ലെയര്‍ ആണെന്നാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ സിമാന്റെക് പറയുന്നത്.

ഫെബ്രുവരി 13 മുതല്‍ വിലക്കുണ്ടെന്ന് ട്വിറ്ററില്‍ വിഎല്‍സി ഇന്ത്യ ടുഡേയുടെ വാര്‍ത്താ ലിങ്കിന് കീഴില്‍ പ്രതികരിച്ചു. നിശബ്ദമായ നിരോധനമാണ് വിഎല്‍സി പ്ലെയറിനെതിരെ ഉണ്ടായത്. കമ്പനിയോ സര്‍ക്കാരോ ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. വെബ്‌സൈറ്റുകളും പുതിയ ഡൗണ്‍ലോഡുകളും വിലക്കിയിട്ടുണ്ടെന്നാണ് വിവരം.

വിവിധ ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളാണ് വിഎല്‍എസി വെബ്‌സൈറ്റ് ലിങ്ക് ബ്ലോക്ക് ചെയ്തിരിക്കുന്നത്. എന്നാല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വിഎല്‍സി പ്ലെയര്‍ ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നുണ്ട്. ജിയോ നെറ്റ് വര്‍ക്കില്‍ ഫോണില്‍ നിന്ന് videolan.org എന്ന വെബ്‌സൈറ്റ് തുറക്കാന്‍ സാധിക്കുന്നുണ്ട്.

Also Read

സൈബർ ആക്രമണത്തിന് ചൈനീസ് ഹാക്കർമാർ VLC ...

ഐടി ആക്റ്റ് 2000 അനുസരിച്ചുള്ള ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം ഈ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തു എന്ന സന്ദേശമാണ് ഇപ്പോള്‍ വെബ്‌സൈറ്റില്‍ കാണുന്നത് എന്നാണ് ഗഗന്‍ദീപ് സപ്ര എന്നയാള്‍ പങ്കുവെച്ച ട്വീറ്റ് വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ ആണ് വിഎല്‍സിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഉപഭോക്താക്കളുടെ ചോദ്യങ്ങളോട് വീഡിയോ ലാന്‍ പ്രതികരിച്ചു. എന്തിനാണ് നിരോധനം എന്ന ചോദ്യത്തിന് 'അത് വലിയൊരു ചോദ്യമാണ്, വീഡിയോ ലാന്‍ പൂര്‍ണമായും രാഷ്ട്രീയമില്ലാത്ത (ഡിആര്‍എം, ഫ്രീ സോഫ്റ്റ് വെയര്‍ എന്നിവയൊഴികെ) ഒരു സ്ഥാപനമാണ്. ഞങ്ങള്‍ ഒരുതരത്തിലുള്ള ഉള്ളടക്കവും ലഭ്യമാക്കുകയോ സെന്‍സര്‍ ചെയ്യുകയോ എത്തിച്ചുകൊടുക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്നില്ല. മാത്രമല്ല, ഒരുതരത്തിലുമുള്ള യൂസര്‍ ഡാറ്റയും ഞങ്ങളുടെ കയ്യിലില്ല. പിന്നെന്തിനാണ് ഐടി മന്ത്രാലയം ഞങ്ങളെ ബ്ലോക്ക് ചെയ്തത്?, വീഡിയോ ലാന്‍ ട്വീറ്റ് ചെയ്തു.

വിഎല്‍സി മീഡിയാപ്ലെയറിന് വിലക്കേര്‍പ്പെടുത്തിയതിന്റെ കാരണം ഡിജിറ്റല്‍ അവകാശ സംഘടനയായ എസ്എഫ്എല്‍സി.ഇന്‍ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോള്‍ videolan.org യുമായി ബന്ധപ്പെട്ട് യാതൊരു വിവരവും തങ്ങളുടെ പക്കലില്ല എന്നാണ് മന്ത്രാലയം മറുപടി നല്‍കിയത്.

Content Highlights: VLC Media Player Banned in India Downloads, Website

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


06:03

16-ാം വയസ്സില്‍ പാര്‍ട്ടി അംഗത്വം; എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍... കോടിയേരി ഓർമയാകുമ്പോൾ

Oct 1, 2022

Most Commented