Vivo X90 Pro | Photo: Vivo
വിവോയുടെ ഏറ്റവും പുതിയ വിവോ എക്‌സ്90, വിവോ എക്‌സ് 90 പ്രോ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ മീഡിയാ ടെക്കിന്റെ ഡൈമെന്‍സിറ്റി 9200 പ്രൊസസര്‍ ചിപ്പാണുള്ളത്. സെയ്‌സ് (Zeiss) ബ്രാന്‍ഡിലുള്ള ട്രിപ്പിള്‍ ക്യാമറയാണ് ഫോണുകളില്‍. ഇമേജ് പ്രൊസസിങിനായി വിവോയുടെ വി2 ചിപ്പും ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്നു.
6.78 ഇഞ്ച് കര്‍വ്ഡ് 3ഡി അമോലെഡ് ഡിസ്‌പ്ലേയാണ് രണ്ട് ഫോണുകള്‍ക്കുമുള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയാണിത്. 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നു. മലേഷ്യയിലും ചൈനയിലും ആദ്യം അവതരിപ്പിച്ച ഫോണ്‍ അടുത്തയാഴ്ച മുതല്‍ ഇന്ത്യയിലും വില്‍പനയ്‌ക്കെത്തും.
വിവോ എക്‌സ് 90 പ്രോയുടെ 12 ജിബി റാം+ 256 ജിബി സ്റ്റോറേജ് പതിപ്പിന് 84,999 രൂപയാണ് വില. കറുപ്പ് നിറത്തിലാണ് ഇത് വിപണിയിലെത്തുക.
വിവോ എക്‌സ് 90 യുടെ എട്ട് ജിബി റാം+256 ജിബി സ്റ്റോറേജ് പതിപ്പിന് 59,999 രൂപയും 12 ജിബി + 256 ജിബി റാം പതിപ്പിന് 63,999 രൂപയും ആണ് വില. കറുപ്പ്, നീല നിറങ്ങളിലാണ് ഇത് വിപണിയിലെത്തുക.
ഫോണുകള്‍ ഇപ്പോള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. മെയ് അഞ്ച് മുതലാണ് വില്‍പ്പന ആരംഭിക്കുക. ഫ്‌ളിപ്കാര്‍ട്ടിലും വിവോ ഓണ്‍ലൈന്‍ സ്‌റ്റോറിലും മറ്റ് ഓഫ് ലൈന്‍ റീട്ടെയില്‍ സ്ഥാപനങ്ങളിലും ഫോണ്‍ എത്തും.
വിവോ എക്‌സ്90 പ്രോ സവിശേഷതകള്‍
6.78 ഇഞ്ച് വലിപ്പമുള്ള അമോലെഡ് 3ഡി ഡിസ്‌പ്ലേയാണിതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഓഎസ് ആണിതില്‍. ഒക്ടാകോര്‍ 4എന്‍എം മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 9200 പ്രൊസസര്‍ ചിപ്പ് ശക്തിപകരുന്ന ഫോണിന് 12 ജിബി എല്‍പിഡിഡിആര്‍5 റാമും 256 ജിബി സ്‌റ്റോറേജുമുണ്ട്. ജി715 ജിപിയു ആണ് ഗ്രാഫിക്‌സ് കൈകാര്യം ചെയ്യുന്നത്.
സെയ്‌സ് ബ്രാന്‍ഡില്‍ എത്തുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 50 എംപി സോണി ഐഎംഎക്‌സ് 959 1 ഇഞ്ച് സെന്‍സര്‍ ആണ് പ്രധാന ക്യാമറയില്‍. f/1.75 അപ്പേര്‍ച്ചറും ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും ഇതിലുണ്ട്.
f/1.6 അപ്പേര്‍ച്ചറുള്ള മറ്റൊരു 50 എംപി സോണി ഐഎംഎക്‌സ് 758 സെന്‍സറാണ് രണ്ടാമത്തേത്. f/2.0 അപ്പേര്‍ച്ചറുള്ള 12 എംപി സോണി ഐഎംഎക്‌സ് 663 സെന്‍സറാണ് മൂന്നാമത്തേത്. സെല്‍ഫിയ്ക്കായി 32 എംപി ക്യാമറയും നല്‍കിയിരിക്കുന്നു.
5ജി ഫോണ്‍ ആണിത്. വൈഫൈ 6 ബ്ലൂടൂത്ത് 5.3, എന്‍എഫ്‌സി, ജിപിഎസ്, ടൈപ്പ് സി കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ട്.
4870 എംഎഎച്ച് ബാറ്ററിയില്‍ 120 വാട്ട് വയേര്‍ഡ് ചാര്‍ജിങ് സൗകര്യവും 50 വാട്ട് വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും ഒരുക്കിയിരിക്കുന്നു. എട്ട് മിനിറ്റില്‍ ഒരു ബാറ്ററി 100 ശതമാനം ചാര്‍ജ് ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 214.85 ഗ്രാം ആണ് ഭാരം.
വിവോ എക്‌സ്90 സവിശേഷതകള്‍
സിംകാര്‍ഡ്, സോഫ്റ്റ് വെയര്‍, ഡിസ്‌പ്ലേ സൗകര്യങ്ങളില്‍ പ്രോ വേര്‍ഷന് തുല്യമാണ് വിവോ എക്‌സ് 90 സ്മാര്‍ട്‌ഫോണും. മൂന്ന് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകളും ഫോണില്‍ ലഭിക്കും. പ്രോയില്‍ ഉള്ള അതേ മീഡിയാ ടെക്ക് പ്രാസസര്‍ തന്നെയാണിതിലും. എട്ട് ജിബി, 12 ജിബി റാം വേരിയന്റുകള്‍ ഫോണിനുണ്ട്.
ക്യാമറയില്‍ ചെറിയ മാറ്റങ്ങളുണ്ട്. സെയ്‌സ് ബ്രാന്‍ഡിലുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ തന്നെയാണ് വിവെ എക്‌സ് 90 സ്മാര്‍ട്‌ഫോണിലും ഉള്ളത്. എന്നാല്‍ f/1.75 അപ്പേര്‍ച്ചറുള്ള 50 എംപി സോണി ഐഎംഎക്‌സ് 866 പ്രൈമറി സെന്‍സര്‍ ആണിതില്‍. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനുണ്ട്. 12 എംപി സോണി ഐഎംഎക്‌സ് 663 പോര്‍ട്രെയ്റ്റ് (f/2.0) ക്യാമറയാണ് രണ്ടാമത്തേത്. 12 എംപിയുടെ തന്നെ സോമി ഐഎംഎക്‌സ് 663 (f/2.0)അള്‍ട്രാ വൈഡ് സെന്‍സറാണ് മൂന്നാമത്തേത്. 32 എംപി സെല്‍ഫി ക്യാമറയാണിതില്‍.
5ജി ഫോണ്‍ ആണിത്. വൈഫൈ 6 ബ്ലൂടൂത്ത് 5.3, എന്‍എഫ്‌സി, ജിപിഎസ്, ടൈപ്പ് സി കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ട്. 4810 എംഎഎച്ച് ബാറ്ററിയില്‍ 120 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്.
Content Highlights: vivo x90 and vivo x90 pro launched in india
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..