വിവോ എക്‌സ് 90 വരുന്നു; ക്യാമറയില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍


പ്രതീകാത്മക ചിത്രം | Photo : SAM PANTHAKY / AFP

വിവോയുടെ എക്‌സ് 90 സീരിസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍. നവംബര്‍ 22ന് വിവോ എക്‌സ് 90 ചൈനയില്‍ പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ എപ്പോഴാകും റിലീസ് എന്നതില്‍ വിവോ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ക്യാമറയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് വിവോ പുറത്തിറക്കിയ എക്‌സ് 80 സീരിസിന്റെ പിന്‍ഗാമിയായാണ് എക്‌സ് 90 എത്തുന്നത്. എക്‌സ് 80യേക്കാളും മികച്ച ക്യാമറ ആരാധകര്‍ എക്‌സ് 90യില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം, വിവോ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ എക്‌സ് സീരിസിന്റെ സ്‌പെസിഫിക്കേഷന്‍ പുറത്തുവന്നിട്ടുണ്ട്. വിവോ എക്‌സ് 90, എക്‌സ് 90 പ്രോ, എക്‌സ് 90 പ്രോ പ്ലസ് എന്നീ വേരിയന്റുകളാകും പുറത്തിറങ്ങുക.

വിവോ എക്‌സ് 90

6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാകും ഫോണിന്റേത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍ പ്രതീക്ഷിക്കാം. എക്‌സ് 90 ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയ ഒറിജിന്‍ ഓഎസ് 3 ആകും ഉണ്ടാവുക. 4810 എം.എ.എച്ച് ബാറ്ററിയായിരിക്കും ഫോണിണിന്റേത്. 32 എം.പി സെല്‍ഫി ക്യാമറയും പ്രത്യേകതയാണ്.

വിവോ എക്‌സ് 90 പ്രോ

6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍. എക്‌സ് 90 ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയ ഒറിജിന്‍ ഓഎസ് 3 ആകും ഉണ്ടാവുക. വിവോയുടെ എക്‌സ് 90യില്‍ 4810 എം.എ.എച്ച് ബാറ്ററിയായിരുന്നെങ്കില്‍ വിവോയുടെ എക്‌സ് 90 പ്രോയില്‍ 4870 എം.എ.എച്ച് ബാറ്ററിയാകും ഉണ്ടാവുക. ഈ വേരിയന്റിലും 32 എം.പി സെല്‍ഫി ക്യാമറയുണ്ടാകും.

വിവോ എക്‌സ് 90 പ്രോ

6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍. എക്‌സ് 90 ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയ ഒറിജിന്‍ ഓഎസ് 3 ആകും ഉണ്ടാവുക. 4870 എം.എ.എച്ച് ബാറ്ററി തന്നെയാണ് വിവോ എക്‌സ് 90 പ്രോയിലും. സെല്‍ഫി ക്യാമറ 32 എം.പിയാണ്.

Content Highlights: vivo x 90 series will come soon

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented