വിവോയുടെ പുതിയ വി20 പ്രോ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 29,999 രൂപയാണ് ഇതിന് വില. സണ്‍സെറ്റ് മെലഡി, മിഡ്‌നൈറ്റ് ജാസ് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക.
ഏറ്റവും കനം കുറഞ്ഞ 5ജി ഫോണ്‍ ആണ് വിവോ വി20 പ്രോ. ഇതിലെ ഡ്യുവല്‍ ഫ്രണ്ട് ക്യാമറയില്‍ 44 എംപി ഐ ഓട്ടോഫോക്കസ് പ്രധാന ക്യാമറയും എട്ട് എംപി സൂപ്പര്‍ വൈഡ് ആംഗിള്‍ ക്യാമറയും ഉള്‍പ്പെടുന്നു. ഫ്രണ്ട് ക്യാമറയില്‍ ഡബിള്‍ എക്‌സ്‌പോഷര്‍ സൗകര്യവും 60 എഫ്പിഎസില്‍ 4കെ സെല്‍ഫി വീഡിയോ പകര്‍ത്താനും സാധിക്കും.
ഫോണിലെ റിയര്‍ ക്യാമറയില്‍ 64എംപി-8എംപി-2 എംപി സെന്‍സറുകളാണുള്ളത്. ക്വാല്‍കോം 765 5ജി പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ 4000 എംഎഎച്ച് ബാറ്ററിയുണ്ട്. 33 വാട്ട് വിവോ ഫ്‌ളാഷ് ചാര്‍ജ് സാങ്കേതിക വിദ്യയും ഇതിലുണ്ട്.
മുന്‍നിര ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലെല്ലാം വിവോ വി20 പ്രോ വില്‍പനയ്‌ക്കെത്തും.
Content Highlights: vivo v20 pro 5g launched in india slimmest 5G smartphone