പ്രതീകാത്മക ചിത്രം | photo : twitter/@GooglePayIndia
ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ഇനി യുപിഐ വഴി പണമിടപാട് നടത്താനാവും. റിസര്‍വ് ബാങ്ക് മേധാവി ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ജി20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇന്ത്യയില്‍ യുപിഐ ഇടപാട് നടത്താന്‍ അനുമതി. അതും തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ മാത്രമാണ് ആദ്യം ഈ സൗകര്യം ലഭിക്കുക. പതിയെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കും.
ഇന്ത്യയില്‍ ഇലക്ട്രോണിക് പണമിടപാടിന് ഉപയോഗിക്കുന്ന ജനപ്രിയമായ സേവനമാണ് യുപിഐ. വഴിയോര കച്ചവടക്കാര്‍ മുതല്‍ വലിയ ഷോപ്പിങ് മാളുകളില്‍ വരെ ഇന്ന് യുപിഐ ഇടപാടുകള്‍ക്കുള്ള സൗകര്യമുണ്ട്. ഡിസംബറില്‍ യുപിഐ പണമിടപാടുകള്‍ 12.82 ലക്ഷം കോടിയായി ഉയര്‍ന്നിട്ടുണ്ട്.
മറ്റ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് യുപിഐ ഉപയോഗിക്കാനാവുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. സിംഗപൂര്‍, യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ഹോങ്കോങ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.
Content Highlights: vistors from these countries can make UPI payments In India
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..