മെറ്റാവേഴ്സ് വഴി ഇനി സൈബര്‍ ഡോം സന്ദര്‍ശിക്കാം


Photo: Cyberdome

കൊച്ചി: ലോകത്തെ ടെക്നോളജി മാറ്റങ്ങള്‍ക്കൊപ്പം ചുവടുവെയ്ക്കുന്ന കേരള പോലീസിന്റെ സൈബര്‍ ഡോം ഇനി മെറ്റാവേഴ്സ് വഴിയും ലഭ്യമാകുന്നു. വെര്‍ച്വല്‍ റിയാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള ഒരു ഇന്റര്‍നെറ്റ് സംവധാനമാണ് മെറ്റാവേഴ്‌സ്. ഇതുവഴി ലോകത്ത് എവിടെയിരുന്നും സൈബര്‍ ഡോമിന്റെ ഓഫീസ് വെര്‍ച്വലായി സന്ദര്‍ശിക്കാനും ആശയ വിനിമയം നടത്താനുമാകും. കൊക്കൂണിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടിയാണ് മെറ്റാവേഴ്സ്-കേരള പോലീസ് സൈബര്‍ ഡോം പദ്ധതി ഉദ്ഘാടനം ചെയ്തത്.

ഓണ്‍ലൈന്‍ രംഗത്ത് നമ്മുടെ ദിവസേനയുള്ള കാര്യങ്ങള്‍ ഭാവിയില്‍ മെറ്റാവേഴ്സ് വഴി നടപ്പാക്കുമെന്നാണ് കരുതുന്നത്.



കേരള പോലീസ് മെറ്റാവേഴ്സ് നടപ്പാക്കുന്നത് അവിറാം സ്റ്റുഡിയോയുമായി സഹകരിച്ചാണ്. മെറ്റാവേഴ്സില്‍ സാന്നിധ്യമുള്ള രാജ്യത്തെ ആദ്യത്തെ പോലീസ് ഏജന്‍സിയായി ഇതോടെ കേരള പോലീസ് മാറി.

Content Highlights: visit cyberdom kerala through metaverse

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented