Virgin-Hyperloop-IndiaPod | Image Credits: Virgin Hyperloop
മനുഷ്യരുടെ ഗതാഗതത്തിന്റെ പുതിയ യുഗത്തിന് തുടക്കമിടുമെന്നവകാശപ്പെട്ടുകൊണ്ടാണ് ഹൈപ്പര്‍ലൂപ്പ് എന്ന അതിവേഗ വാഹനം അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ജനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള അതിവേഗ ഗതാഗത സംവിധാനം എന്ന ലക്ഷ്യത്തില്‍ നിന്ന് മാറി ചിന്തിക്കുകയാണ് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് എന്ന സ്ഥാപനം.
ഹൈപ്പര്‍ലൂപ്പ് സംവിധാനത്തെ ചരക്ക് നീക്കത്തിനായി പ്രയോജനപ്പെടുത്താനാണ് കമ്പനി ഇപ്പോള്‍ ശ്രമിക്കുന്നത്. ആഗോള തലത്തില്‍ വിതരണ ശൃംഖല പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് കമ്പനി ബിബിസിയോട് പറഞ്ഞു.
കാര്‍ഗോ അടിസ്ഥാനമാക്കിയുള്ള ഹൈപ്പര്‍ലൂപ്പ് സംവിധാനത്തിനായി ആവശ്യമേറുകയാണെന്നും. തങ്ങള്‍ അതില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെന്നും കമ്പനി പറഞ്ഞു. എങ്കിലും യാത്രക്കാര്‍ക്കു വേണ്ടിയുള്ള പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല.

ഹൈപ്പര്‍ലൂപ്പ് എന്ന ആശയം ആദ്യം അവതരിപ്പിച്ചത് ഇലോണ്‍ മസ്‌ക് ആണ്. ഒരു വാക്വം ട്യൂബിലൂടെയുള്ള അതിവേഗ യാത്രാ സംവിധാനമെന്ന രീതിയിലാണ് ഈ സംവിധാനം അവതരിപ്പിക്കപ്പെട്ടത്. കാന്തിക ശക്തിയുള്ള ട്രാക്കിലൂടെ മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഹൈപ്പര്‍ലൂപ്പ് പോഡിന് സാധിക്കും.
ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജീസ്, വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ഉള്‍പ്പടെ വിവിധ സ്ഥാപനങ്ങള്‍ ഈ സംവിധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. 2014 ല്‍ തുടങ്ങിയ ഹൈപ്പര്‍ലൂപ്പ് ടെക്‌നോളജീസിനെ 2017 ല്‍ ബ്രിട്ടീഷ് വ്യവസായി റിച്ചാര്‍ഡ് ബ്രാന്‍സണ്‍ ഏറ്റെടുത്തതോടെയാണ് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ആയി മാറിയത്. ഹൈപ്പര്‍ലൂപ്പ് സാങ്കേതിക വിദ്യയില്‍ മനുഷ്യരെ ഉള്‍പ്പെടുത്തി യാത്ര വിജയകരമായി നടത്തിയത് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ആണ്.
നിരവധി പരിമിതികള്‍ ഈ സാങ്കേതിക വിദ്യയ്ക്ക് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നിലവിലെ അവസ്ഥില്‍ ഈ സംവിധാനത്തിന് വളവുകള്‍ മറികടക്കാനാവില്ല. നേര്‍ രേഖിലുള്ള കുഴലിലൂടെ മാത്രമെ ഇതിന് സഞ്ചരിക്കാനാവുകയുള്ളൂ. ലോക വ്യാപകമായി ഇത്തരം ഒരു ഗതാഗത സംവിധാനം സ്ഥാപിക്കാന്‍ കോടിക്കണക്കിന് ഡോളറിന്റെ ചിലവ് വരും.
Content Highlights: Hyperloop, Virgin hyperloop, Cargo, High speed travel
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..