ചരിത്രം കുറിച്ച് വിക്രം; ഇന്ത്യയിലെ ആദ്യ സ്വകാര്യറോക്കറ്റ് കുതിച്ചുയര്‍ന്നു


വി.ടി. സന്തോഷ് കുമാർ

രാജ്യത്തെ ആദ്യ സ്വകാര്യറോക്കറ്റായ വിക്രം-എസ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്​സ് സെന്ററിൽനിന്ന് പറന്നുയരുന്നു

ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശ്): ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് സ്വകാര്യ മേഖലയുടെ പ്രയാണത്തിന് തുടക്കംകുറിച്ച് വിക്രം-എസ്. റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു. ഐ.എസ്.ആർ.ഒ.യുടെ സതീഷ് ധവാൻ സ്പെയ്‌സ് സെന്ററിൽനിന്നായിരുന്നു ഹൈദരാബാദിലെ സ്കൈറൂട്ട് എയ്‌റോ സ്പേസ് നിർമിച്ച റോക്കറ്റിന്റെ വിക്ഷേപണം.

പ്രാരംഭ് എന്ന പേരിട്ട പദ്ധതിയിൽ ആറുമീറ്റർ ഉയരവും 545 കിലോഗ്രാം ഭാരവുമുള്ള കുഞ്ഞൻ റോക്കറ്റ് വെള്ളിയാഴ്ച രാവിലെ 11.30-നാണ് ശ്രീഹരിക്കോട്ടയിലെ സൗണ്ടിങ് റോക്കറ്റ് വിക്ഷേപണത്തറയിൽനിന്ന് കുതിച്ചുയർന്നത്. ശബ്ദത്തിന്റെ അഞ്ചിരട്ടിവേഗമാർജിച്ച വിക്രം 89.5 കിലോമീറ്റർ ഉയരത്തിലെത്തിയശേഷം എരിഞ്ഞ് ബംഗാൾ ഉൾക്കടലിൽ പതിച്ചു. റോക്കറ്റിലെ പരീക്ഷണോപകരണങ്ങളെല്ലാം ഉദ്ദേശിച്ചപോലെത്തന്നെ ബഹിരാകാശത്തേക്ക് കുതിച്ചു.



ചെറിയ ഉപഗ്രഹങ്ങളെ ഭൂമിയോടടുത്ത ഭ്രമണപഥത്തിൽ എത്തിക്കുന്നതിന് വിക്രം ശ്രേണിയിലുള്ള മൂന്ന് റോക്കറ്റുകളാണ് സ്കൈറൂട്ട് വികസിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വിക്ഷേപിച്ച വിക്രം-എസ്. അതിന്റെ പ്രാരംഭരൂപമാണ്.

Content Highlights: Vikram S india s first privately developed rocket successfully launched

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented