പ്രതീകാത്മക ചിത്രം | photo: canva
2023 ന്റെ തുടക്കത്തില്‍ത്തന്നെ ഒട്ടേറെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സാപ്പ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പരീക്ഷണാര്‍ഥം അവതരിപ്പിച്ച ഫീചറുകളും ഈ വര്‍ഷം ഉപയോക്താക്കളിലേയ്ക്ക് എത്തും.
ഐ.ഒ.എസില്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ വീഡിയോ കോള്‍, വ്യൂ വണ്‍സ് ടെക്സ്റ്റ്, വോയ്സ് സ്റ്റാറ്റസ്, റിപ്പോര്‍ട്ട് സ്റ്റാറ്റസ് ഫീച്ചര്‍ എന്നിവ ഈ വര്‍ഷം എത്തിയേക്കുമെന്നാണ് വിവരങ്ങള്‍.
പിക്ചര്‍ ഇന്‍ പിക്ചര്‍ വീഡിയോ കോള്‍
വീഡിയോ കോളിനിടെ വാട്സാപ്പ് ക്ലോസ് ചെയ്താലും പ്രധാന വിന്‍ഡോയില്‍ പിക്ചര്‍-ഇന്‍-പിക്ചര്‍ വ്യൂ ലഭിക്കുന്ന ഫീച്ചറാണിത്. പുതിയ ഫീച്ചര്‍ വരുന്നതോടെ വാട്സാപ്പിലെ വീഡിയോ കോളില്‍ ആണെങ്കിലും മറ്റ് ആപ്പുകള്‍ ഉപയോഗിക്കാന്‍ യൂസറിന് സാധിക്കും.
ഐഫോണ്‍ യൂസേഴ്സിനായി വാട്സാപ്പ് വീഡിയോ കോളില്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കമ്പനി അവതരിപ്പിച്ചിരുന്നു. ചുരുക്കം ചില ഐ.ഒ.എസ് ബീറ്റ ടെസ്റ്റേഴ്സിന് മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്. എല്ലാ ഐ.ഒ.എസ് യൂസേര്സിനായും വാട്സാപ്പ് വീഡിയോ കോളിലെ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് ഈ വര്‍ഷം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡ് യൂസേര്‍സിന് നേരത്തെതന്നെ ലഭ്യമാണ്. അതേസമയം, ആന്‍ഡ്രോയിഡ്-ഐ.ഒ.എസ് ഉപയോക്താക്കള്‍ക്ക് വീഡിയോ ഫയല്‍ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡില്‍ പ്ലേ ചെയ്യാനുള്ള സൗകര്യം വാട്സാപ്പ് നേരത്തെ ഒരിക്കിയിരുന്നു.
വ്യൂ വണ്‍സ് ടെക്സ്റ്റ്
'വ്യൂ വണ്‍സ്'ഫീച്ചറുകള്‍ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും അയക്കാന്‍ നിലവില്‍ സാധിക്കുന്നുണ്ട്. ഇത് ടെക്സ്റ്റ് മെസേജുകളിലേയ്ക്കും എത്തിക്കാന്‍ ഒരുങ്ങുകയാണ് വാട്സാപ്പ്. ഒറ്റത്തവണ മാത്രമേ കാണാന്‍ സാധിക്കൂ എന്നതാണ് 'വ്യൂ വണ്‍സ്'ഫീച്ചറിന്റെ പ്രത്യേകത. പുതിയ അപ്ഡേറ്റിന്റെ പണിപ്പുരയിലാണ് വാട്സാപ്പ് എന്നും അധികം വൈകാതെ ഫീച്ചര്‍ ലഭ്യമാകും എന്നുമാണ് വിവരങ്ങള്‍.
വ്യൂ വണ്‍സ് ടെക്സ്റ്റ് ഫീച്ചറിന് മറ്റുചില പ്രത്യേകതകള്‍ കൂടിയുണ്ടാകും. ഈ മെസേജുകള്‍ സ്ക്രീന്‍ ഷോട്ട് എടുക്കാനോ ഫോര്‍വേഡ് ചെയ്യാനോ കോപ്പി ചെയ്യാനോ സാധ്യമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 'വ്യൂ വണ്‍സ് ടെക്സ്റ്റ്' ഫീച്ചര്‍ എന്നുമുതല്‍ വരുമെന്ന് വാട്സാപ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഈ വര്‍ഷം എത്തുമെന്നാണ് പ്രതീക്ഷ.
വോയ്സ് സ്റ്റാറ്റസ്
ഇന്‍സ്റ്റാഗ്രാമിലും മറ്റും സ്റ്റോറീസ് എന്ന പേരില്‍ അറിയപ്പെടുന്ന ഫീച്ചറാണ് വാട്സാപ്പിലെ സ്റ്റാറ്റസ്. നിലവില്‍ ചിത്രങ്ങളും വീഡിയോകളും ടെക്സ്റ്റും പങ്കുവെക്കാനാണ് വാട്സാപ്പ് അനുവദിക്കുന്നത്. എന്നാല്‍, ഇനി വാട്സാപ്പ് സ്റ്റാറ്റസ് വഴി ശബ്ദ ശകലങ്ങള്‍ പങ്കുവെക്കാനും വാട്സാപ്പ് അനുവദിക്കുമെന്നാണ് വിവരങ്ങള്‍.
വോയ്സ് നോട്ട് സ്റ്റാറ്റസ് അല്ലെങ്കില്‍ വോയ്സ് സ്റ്റാറ്റസ് വഴി ആളുകള്‍ക്ക് ശബ്ദം റെക്കോര്‍ഡ് ചെയ്ത് സ്റ്റാറ്റസില്‍ പങ്കുവെക്കാന്‍ സാധിക്കും. ചാറ്റ് ചെയ്യുന്നതിനിടെ ശബ്ദം അയക്കുന്നതിന് സമാനമായിരിക്കും ഈ സൗകര്യവും.
സാധാരണ സ്റ്റാറ്റസ് അപ്ഡേറ്റിന്റെ സ്വകാര്യത തന്നെയായിരിക്കും വോയ്സ് സ്റ്റാറ്റസിനും ലഭിക്കുക. സ്റ്റാറ്റസ് അപ്ഡേറ്റുകള് ആര്‍ക്കെല്ലാം കാണാന്‍ സാധിക്കുന്നുണ്ടോ അവര്‍ക്കെല്ലാം നിങ്ങള്‍ പങ്കുവെക്കുന്ന വോയ്സ് സ്റ്റാറ്റസ് കേള്‍ക്കാനും സാധിക്കും. ആവശ്യമെങ്കില്‍ ഇതില്‍ മാറ്റം വരുത്താനാവും.
റിപ്പോര്‍ട്ട് സ്റ്റാറ്റസ് ഫീച്ചര്‍
തങ്ങളുടെ പോളിസിക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ വാട്സാപ്പ് മുന്‍പന്തിയിലാണ്. വ്യാജ മെസേജുകള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം ഉപയോക്താവിനുണ്ട്.
ഈ വര്‍ഷം മുതല്‍ വാട്സാപ്പ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്സാപ്പ് എന്നാണ് വിവരങ്ങള്‍.
ഉപയോക്താവിന്റെ കോണ്ടാക്ടിലുള്ള ആരെങ്കിലും അശ്ലീല വീഡിയോയോ വാട്സാപ്പ് പോളിസി പാലിക്കാത്ത കണ്ടന്റുകളോ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന അപ്ഡേറ്റോ സ്റ്റാറ്റസിലൂടെ പങ്കുവെച്ചാല്‍ പുതിയ ഫീച്ചറിന്റെ സഹായത്തോടെ റിപ്പോര്‍ട്ട് ചെയ്യാനാകും. ഡെസ്കടോപ്പ് വേര്‍ഷനില്‍ ഈ ഫീച്ചര്‍ വാട്സാപ്പ് പരീക്ഷിച്ചുവരുന്നതായാണ് വിവരങ്ങള്‍. സമീപഭാവിയിലെ അപ്ഡേറ്റുകളില് ഈ ഫീച്ചര്‍ വന്നേക്കാം.
കൂടാതെ ഒരു അക്കൗണ്ട് രണ്ട് ഉപകരണങ്ങളില്‍ ഉപയോഗിക്കാനുള്ള അവസരവും വാട്സാപ്പ് ഒരുക്കുന്നതായാണ് വിവരങ്ങള്‍. ഇങ്ങനെ വന്നാല്‍ ഒരു അക്കൗണ്ട് ഐ.ഒ.എസിലും ആന്‍ഡ്രോയിഡിലും ഒരേ പോലെ ഉപയോഗിക്കാനായോക്കും.
Content Highlights: View Once text, voice status and other WhatsApp features coming in 2023
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..