2 ജിബി ഡാറ്റ, സണ്‍ നെക്സ്റ്റ്, സോണി ലിവ്; പുതിയ ₹368 ₹369 റീചാര്‍ജുകളുമായി വി


2 min read
Read later
Print
Share

Photo: Vi

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാവായ വി രാജ്യമെമ്പാടുമുള്ള പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ രണ്ട് പ്രതിമാസ റീചാര്‍ജുകള്‍ അവതരിപ്പിച്ചു. പ്രതിദിനം 100 എസ്എംഎസ്, ഒടിടി നേട്ടങ്ങള്‍, 2 ജിബി പ്രതിദിന ഡാറ്റ എന്നിവ നല്‍കുന്നതാണ് ഒരു മാസം കാലാവധിയുള്ള ഈ പദ്ധതികള്‍.

വിയുടെ 368 രൂപ റീചാര്‍ജ് വഴി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ടിവിയിലും മൊബൈലിലും സണ്‍ നെക്സ്റ്റ് വഴി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ബംഗ്ല തുടങ്ങിയ പ്രാദേശിക ഭാഷാ സിനിമകള്‍, ടിവി ഷോകള്‍, മ്യൂസിക് വീഡിയോകള്‍ തുടങ്ങിയവ ലഭ്യമാകും. പ്രതിദിനം 100 എസ്എംഎസ്, 2ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകള്‍ തുടങ്ങിയവയ്ക്ക് പുറമെയാണിത് ലഭിക്കുന്നത്. ടെലികോം, ടെലികോം ഇതര നേട്ടങ്ങളുടെ കാലാവധി 30 ദിവസമാണ്.

4000ത്തിലേറെ സിനിമകള്‍, 10,000ത്തിലേറെ മണിക്കൂറുകളുടെ വീഡിയോ ഉള്ളടക്കം, 33 ലൈവ് ടിവി ചാനലുകള്‍ തുടങ്ങിയവയ സണ്‍ നെക്‌സ്‌ററിന്റെ ഗോ-ടു ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. രാങ്കി, ലാത്തിച്ചാര്‍ജ്ജ്, ബഗീര, മഹാവീര്യര്‍, തിരുചിത്രമ്പലം, അബ്ബാര, അണ്ണാത്തെ, ബീസ്റ്റ്, ഡോക്ടര്‍ തുടങ്ങിയ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്ററുകള്‍ മുതല്‍ എതിര്‍ നീച്ചല്‍, സുന്ദരി, പ്രേമസ് രംഗ് യാവേ, വോണ്ടാരി ഗുലാബി, കളിവീട്, കനല്‍പൂവ്, രാധിക തുടങ്ങിയ ജനപ്രിയ ടിവി ഷോകളും അടക്കം ദക്ഷിണേന്ത്യയിലെ വിപുലമായ ഉള്ളടക്കം തെരഞ്ഞെടുക്കാനുളള അവസരമാണ് സണ്‍നെക്സ്റ്റില്‍ നിന്നു ലഭിക്കുന്നത്.

ഇതിനു പുറമെ 369 രൂപയുടെ റീചാര്‍ജില്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് സോണി ലിവും 30 ദിവസം മൊബൈലില്‍ ആസ്വദിക്കാം. 2 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകള്‍ പ്രതിദിനം 100 എസ്എംഎസ് എന്നിവയ്ക്കു പുറമെയാണിത്.

ഈ റീചാര്‍ജിലൂടെ വി ഉപഭോക്താക്കള്‍ക്ക് സോണി ലിവിന്റെ ജനപ്രിയ ഒറിജിനലുകള്‍, സിനിമകള്‍, ഷോകള്‍, ലൈവ് സ്‌പോര്‍ട്ട്‌സ് പ്രത്യേകമായ ഉള്ളടക്കങ്ങള്‍ തുടങ്ങിയവ കാണാം. യുഇഎഫ്എ ചാമ്പ്യന്‍സ് ലീഗ്, ഡബ്ല്യുഡബ്ല്യുഇ, ബുണ്ടസ്ലിഗ, യുഎഫ്‌സി തുടങ്ങിയ ജനപ്രിയ സ്‌പോര്‍ട്ട്‌സ്, സ്‌കാം 1992, ദി ഹര്‍ഷത്ത് മേത്ത സ്റ്റോറി, മഹാറാണി, റോക്കറ്റ് ബോയ്‌സ്, ഗുല്ലക് പോലുള്ള ഒറിജിനലുകള്‍, ഗാര്‍ഗി സല്യൂട്ട്, കാണെക്കാനെ, ശാന്തിത് ക്രാന്തി, ജെയിംസ് പോലുള്ള പ്രാദേശിക ഉള്ളടക്കങ്ങള്‍, ദ ഗുഡ് ഡോക്ടര്‍, അക്യൂസ്ഡ്, ലക്കി ഹാങ്ക്, എ ഡിസ്‌കവറി ഓഫ് വിച്ചസ് തുടങ്ങിയ ഇന്റര്‍നാഷണല്‍ ഷോകള്‍, ഓസ്‌കാര്‍ നേടിയ ചിത്രങ്ങളായ എവെരിതിങ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്, ദി വേല്‍ സോണി ലിവ് ഫീച്ചറുകളുടെ ശേഖരം തുടങ്ങിയവയെല്ലാം ഇതിലൂടെ ആസ്വദിക്കാം.

പരിധിയില്ലാത്ത ഡാറ്റാ അനുഭവങ്ങള്‍ നല്‍കുന്ന വിയുടെ പുതിയ 368, 369 രൂപ റീചാര്‍ജുകള്‍ 200 ജിബി വരെയുള്ള പ്രതിവാര റോള്‍ ഓവര്‍, രാത്രി സമയ (രാത്രി 12 മണി മുതല്‍ രാവിലെ ആറു മണി വരെ) പരിധിയില്ലാത്ത ഡാറ്റ തുടങ്ങിയവയും അധിക ചെലവില്ലാതെ നല്‍കും. ഈ റീചാര്‍ജുകള്‍ക്കൊപ്പം വി എംടിവി ആപ്പിന്റെ വിഐപി സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

Content Highlights: Vi’s New Rs 368 and Rs 369 Monthly Recharges Offer Sun NXT & Sony LIV

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Samsung Galaxy S23 FE

1 min

50 എംപി ക്യാമറ, 4500 എംഎഎച്ച് ബാറ്ററി; സാംസങ് ഗാലക്‌സി എസ്23 എഫ്ഇ എത്തി

Oct 4, 2023


android 14

1 min

ആന്‍ഡ്രോയിഡ് 14 പിക്‌സല്‍ 8 ഫോണുകള്‍ക്കൊപ്പം അവതരിപ്പിച്ചേക്കും

Oct 4, 2023


Nothing

1 min

2 മണിക്കൂറില്‍ സര്‍വീസ്; ബംഗളുരുവില്‍ ആദ്യ 'എക്സ്ലൂസീവ് സര്‍വീസ് സെന്റര്‍' ആരംഭിച്ച് നത്തിങ്

Oct 4, 2023

Most Commented