കൂടുതല്‍ ഡാറ്റയും എസ്എംഎസും വിനോദവും; പുതിയ വി മാക്‌സ് പോസ്റ്റ് പെയിഡ് പ്ലാന്‍ 


Vi Logo | Photo: Vodafone Idea

കൊച്ചി: കൂടുതല്‍ ഡാറ്റയും എസ്എംഎസ് ക്വാട്ടയും വിനോദവും ഉള്‍പ്പെടുത്തിയുള്ള പുതിയ വി മാക്‌സ് പോസ്റ്റ് പെയ്ഡ് പ്ലാന്‍ പുറത്തിറക്കി വോഡഫോണ്‍ ഐഡിയ (വി). മുന്‍തലമുറ പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ അതേ നിരക്കിലാണ് പുതിയ പ്ലാനുകള്‍ പുറത്തിറക്കിയിട്ടുള്ളത്. രാജ്യത്തെമ്പാടുമുള്ള നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കള്‍ക്ക് വി മാക്‌സ് പ്ലാനുകള്‍ ലഭ്യമാണ്.

പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യവും സൗകര്യവും നല്‍കുന്നതാണ് വി മാക്‌സ് പ്ലാനുകള്‍. ഡിജിറ്റല്‍ ഓഫറുകളുടെ വലിയൊരുശേഖരവുമായി ഈ ഡിജിറ്റല്‍ യുഗത്തില്‍ വി മാക്‌സ് പ്ലാനുകള്‍ ഉപഭോക്താക്കളെ സഹായിക്കുമെന്ന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ സിഎംഒ അവനീഷ് ഖോസ്ല പറഞ്ഞു.'വി'യുടെ ജനപ്രിയ നൈറ്റ് അണ്‍ലിമിറ്റഡ് ആനുകൂല്യത്തിനൊപ്പം ഉയര്‍ന്ന ഡാറ്റാ ക്വാട്ടയും 3000 എസ്എംഎസും പ്രതിമാസം ലഭിക്കും, ഇത് വിയുടെ 5ജി റെഡി നെറ്റ്വര്‍ക്കില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഉപഭോക്താക്കളെ സഹായിക്കും. പുതിയ വി മാക്‌സ് പ്ലാനുകള്‍ 401 രൂപ, 501 രൂപ, 701 രൂപ, 1101 രൂപ (റെഡെക്‌സ് 1101) എന്നീ നിരക്കുകളില്‍ ലഭ്യമാണ്.

ഡാറ്റായ്ക്കും വോയ്‌സിനും പുറമേ വിനോദം, യാത്രാ കിഴിവുകള്‍, എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. സോണി ലൈവ്, ആമസോണ്‍ പ്രൈം, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ തുടങ്ങിയ വിനോദ പ്ലാറ്റ്‌ഫോമുകളില്‍ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍, ഇരുപതു ഭാഷകളിലെ സംഗീതം, ആയിരത്തിലധികം ഗെയിമുകള്‍ തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്. മേക്ക് മൈ ട്രിപ് വഴിയുള്ള ഫ്‌ളൈറ്റ്-ഹോട്ടല്‍ ബുക്കിംഗുകള്‍ക്ക് ഇളവുകള്‍, 2999 രൂപ മൂല്യമുള്ള ഏഴു ദിവസത്തെ ഇന്റര്‍നാഷണല്‍ റോമിംഗ്, ആഭ്യന്തര, വിദേശ എയര്‍പോര്‍ട്ട് ലോഞ്ചുകളില്‍ പ്രവേശനം തുടങ്ങിയ നിരവധി സൗജന്യങ്ങള്‍ പുതിയ റെഡെക്‌സ് 1101 പ്ലാനുകള്‍ക്കൊപ്പം ലഭിക്കും.

ഫാമിലി പ്ലാനില്‍ 999 രൂപയ്ക്ക് നാല് കണക്ഷനുകളും 1149 രൂപയ്ക്ക് അഞ്ച് കണക്ഷനുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ആമസോണ്‍ പ്രൈം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

ഉപഭോക്താക്കള്‍ക്ക് ആപ്പ് വഴി അവരുടെ ക്രെഡിറ്റ് പരിധി സജ്ജീകരിക്കാന്‍ കഴിയും. പ്രതിമാസ ചെലവ് നിയന്ത്രിക്കാന്‍ ഇത് അവരെ സഹായിക്കും. വി സ്റ്റോറുകളില്‍ മുന്‍ഗണനാ ഉപഭോക്തൃസേവനവും പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കു ലഭിക്കും.

Content Highlights: Vi Redefines Postpaid offerings in India with new Vi Max plans

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented