വ്യോമസേനയിലെ അഗ്‌നിവീര്‍ പരീക്ഷാ പരിശീലന സൗകര്യവുമായി വി ആപ്പ്


സര്‍ക്കാര്‍ ജോലികള്‍ക്കായുള്ള പരീക്ഷാ പരിശീലകരായ 'പരീക്ഷ'യുമായി സഹകരിച്ചാണ് വി ഈ സൗകര്യം ലഭ്യമാക്കുന്നത്.

Photo: Vi

കൊച്ചി: വ്യോമസേനയിലെ അഗ്‌നിവീര്‍ എക്‌സ്, വൈ ഗ്രൂപ്പുകളിലേക്കുള്ള പരീക്ഷാ പരിശീലനത്തിന് വോഡഫോണ്‍ ഐഡിയയുടെ വി ആപ്പില്‍ സൗകര്യം. 2023-ലെ അഗ്‌നിവീര്‍ പദ്ധതിയുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് വ്യോമസേനയുടെ പ്രഖ്യാപനം വന്ന സാഹചര്യത്തിലാണ് വി സൗകര്യങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്. നവംബര്‍ 23 വരെയാണ് അഗ്‌നിവീര്‍ വായു സ്‌കീമിനായി അപേക്ഷിക്കാനാവുക.

സര്‍ക്കാര്‍ ജോലികള്‍ക്കായുള്ള പരീക്ഷാ പരിശീലകരായ 'പരീക്ഷ'യുമായി സഹകരിച്ചാണ് വി ഈ സൗകര്യം ലഭ്യമാക്കുന്നത്. ലൈവ് ക്ലാസുകള്‍, മോക് ടെസ്റ്റുകള്‍, പരിശീലന സാമഗ്രികള്‍ എന്നിവ ഇതിലൂടെ ലഭ്യമാക്കും. ഡിഫന്‍സ് അക്കാദമി കാഡറ്റുകളുടെ അധ്യാപകരുടെ പരിശീലനവും പരീക്ഷയുമായുള്ള സഹകരണത്തോടെ ലഭ്യമാക്കിയിട്ടുണ്ട്. സഞ്ജീവ് താക്കൂര്‍ അടക്കമുളള ഏറ്റവും മികച്ച അധ്യാപകരുടെ ലൈവ് ക്ലാസുകളും അവതരിപ്പിച്ചിട്ടുണ്ട്.



വി ആപ്പിലെ വി ജോബ്‌സ് ആന്റ് എജ്യൂക്കേഷനിലൂടെയാണ് പരിശീലന സാമഗ്രികള്‍ ലഭിക്കുക. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, ബാങ്കിംഗ്, ടീച്ചിങ്, ഡിഫന്‍സ്, റെയില്‍വേ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 150-ഓളം പരീക്ഷകള്‍ക്കുള്ള നിരവധി മോക് ടെസ്റ്റുകളും വി ജോബ്‌സ് ആന്റ് എജ്യൂക്കേഷനില്‍ ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷന്‍ ഫീസായ 249 രൂപയില്‍ ലഭ്യമാക്കുന്നുണ്ട്.

വി ഉപഭോക്താക്കള്‍ക്ക് വി ആപ്പിലെ വി ജോബ്‌സ് ആന്റ് എജ്യൂക്കേഷന്‍ പ്ലാറ്റ്‌ഫോമിലൂടെ എവിടെയും എപ്പോള്‍ വേണമെങ്കിലും ടെസ്റ്റ് മെറ്റീരിയലുകള്‍ ഉപയോഗിക്കാന്‍ ചെയ്യാന്‍ കഴിയും. സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് പരീക്ഷാ തയ്യാറെടുപ്പിനായുള്ള പ്ലാറ്റ്‌ഫോമായ 'പരീക്ഷ', പ്രമുഖ ഇംഗ്ലീഷ് പഠന പ്ലാറ്റ്‌ഫോമായ 'എന്‍ഗുരു', ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രേ കോളര്‍ ജോബ് സെര്‍ച്ച് പ്ലാറ്റ്‌ഫോമായ 'അപ്ന' എന്നിവയുമായി വി ജോബ്‌സ് ആന്റ് എജ്യൂക്കേഷനില്‍ സംയോജിപ്പിച്ചിട്ടുണ്ട്.

Content Highlights: Vi offers preparatory course material for Agniveer Air Force X&Y exams

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented