Photo: Vi
പുതിയ ഇ-സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് വോഡഫോണ്‍ ഐഡിയ (വി). ഇ-സ്‌പോര്‍ട്‌സ് സ്റ്റാര്‍ട്ട് അപ്പ് ആയ ഗെയിമര്‍ജിയുമായി സഹകരിച്ചാണ് വി ഗെയിംസിന് കീഴില്‍ വി ആപ്പില്‍ ഇ-സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നത്.
ബാറ്റില്‍ റോയേല്‍, റേസിംഗ്, ക്രിക്കറ്റ്, ആക്ഷന്‍ റോള്‍ പ്ലേയിംഗ് തുടങ്ങിയ വിഭാഗങ്ങളില്‍ ജനപ്രിയമായ ഇ-സ്‌പോര്‍ട്‌സ് ഗെയിമുകള്‍ വി ഗെയിംസില്‍ ലഭ്യമാക്കും.
2022ലെ എഫ്‌ഐസിസിഐ-ഇവൈ മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ ഇസ്‌പോര്‍ട്‌സ് കളിക്കാരുടെ എണ്ണം 2020ലെ മൂന്നുലക്ഷത്തില്‍ നിന്ന് 2021-ല്‍ ആറ് ലക്ഷമായി. രാജ്യത്തെ ഇ-സ്‌പോര്‍ട്‌സ് വ്യവസായം 46 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കിലേക്ക് വളരുകയും 1100 കോടി രൂപയിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. 2025 ഓടെ ഗെയിമിംഗ് മേഖല 10000 കോടി രൂപയുടെ സാമ്പത്തിക നേട്ടം കൈവരിക്കുമെന്നും കരുതുന്നു.
ഇന്ത്യയിലെ 5ജിയുടെ ലഭ്യത ഗെയിമിംഗ് വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് സാധ്യത വര്‍ധിപ്പിച്ചുവെന്ന് വി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
Content Highlights: Vi offers a platform for Vi users to play Esports tournaments
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..