Photo: Vi
കൊച്ചി: ഒരു വര്‍ഷത്തെ സണ്‍ നെക്സ്റ്റ് പ്രീമിയം എച്ച്ഡി സബ്‌സ്‌ക്രിപ്ഷനോടുകൂടിയ വോഡഫോണ്‍ ഐഡിയ (വി)യുടെ പുതിയ വി മാക്‌സ് 401 സൗത്ത് പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. ഇതുവഴി വി ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് അധിക ചെലവില്ലാതെ സണ്‍ നെക്സ്റ്റിന്റെ പ്രീമിയം എച്ച്ഡി സബ്‌സ്‌ക്രിപ്ഷന്‍ മൊബൈലിലും ടിവിയിലും ഉപയോഗിക്കാം.
സണ്‍ നെക്സ്റ്റ് സബ്‌സ്‌ക്രിപ്ഷനാണ് പ്ലാനിലെ പ്രധാന സവിശേഷത. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ പ്രിയപ്പെട്ട സിനിമകളും ടിവി ഷോകളും മ്യൂസിക് വീഡിയോകളും സണ്‍ നെക്സ്റ്റില്‍ ലഭ്യമാണ്. മൊബൈല്‍ ഫോണിലും ടിവിയിലും ഇത് ആസ്വദിക്കാം.
അണ്‍ലിമിറ്റഡ് കോളിങ്, 3000 എസ്എംഎസ്, 50ജിബി ഡാറ്റ, 50 ജിബി അധിക ഡാറ്റ 200 ജിബി വരെ ഡാറ്റ റോള്‍ ഓവര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ പ്ലാനില്‍ ലഭിക്കും. അര്‍ധരാത്രി മുതല്‍ രാവിലെ ആറ് മണി വരെ ഡാറ്റ സൗജന്യമാണ്.
സീ5, ഹങ്കാമ മ്യൂസിക്, വി മൂവീസ് ആന്റ് ഗെയിംസ് എന്നിവയുടെ സബ്‌സ്‌ക്രിപ്ഷനും പ്ലാനിനൊപ്പം ലഭിക്കും.
Content Highlights: vi launches new 401 rs postpaid plan
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..