VI Logo | Photo: Vi
വിദേശ യാത്രകള്‍ക്കിടെ ബില്ലിനെ കുറിച്ചുള്ള ആശങ്കകളില്ലാതെ ഫോണ്‍ കണക്ഷന് ഉപയോഗിക്കാന്‍ അന്താരാഷ്ട്ര റോമിങ് പാക്കുകള്‍ അവതരിപ്പിച്ച് വി . വിവിധ യാത്രാ ആവശ്യങ്ങള്‍ക്ക് അനുസൃതമായ 24 മണിക്കൂര്‍ മുതല്‍ 28 ദിവസം വരെ കാലാവധിയുള്ള റോമിങ് പാക്കുകളാണ് വി അവതരിപ്പിച്ചിരിക്കുന്നത്.
യുഎഇ, യുകെ. യുഎസ്എ, ഫ്രാന്‍സ്, ജര്‍മനി, ഇന്തോനേഷ്യ, ഇറ്റലി, ആസ്ട്രേലിയ, തായ്ലന്റ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന വി പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറിന് 599 രൂപ മുതല്‍ 28 ദിവസത്തിന് 5999 രൂപ വരെയുള്ള അന്താരാഷ്ട്ര റോമിങ് പദ്ധതികളാണ് ലഭ്യമായിട്ടുള്ളത്.
വി പോസ്റ്റ് പെയ്ഡിലുള്ള 'ഓള്‍വെയ്സ് ഓണ്‍' സൗകര്യം വഴി സബ്സ്ക്രൈബ് ചെയ്ത പാക്ക് അവസാനിച്ചാല്‍ പോലും വിദേശ യാത്രയ്ക്കിടെ വന്‍ നിരക്കുകള്‍ വരുന്നത് ഒഴിവാക്കാനാവും. ഇതിനു പുറമെ റെഡ്എക്സ് ഉപഭോക്താക്കള്‍ക്ക് ഓരോ വര്‍ഷവും ഏഴു ദിവസം 2999 രൂപയുടെ വി അന്താരാഷ്ട്ര റോമിങ് ഫ്രീ പാക്ക് ലഭിക്കും.
Content Highlights: vi launched new international roaming packs
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..