കേരളത്തിലെ ഗ്രാമീണ മേഖലയില്‍ 80 പുതിയ വി ഷോപ്പുകള്‍


Photo: Vi

ഗ്രാമീണ ജനതയെ ഡിജിറ്റലായി കണക്ടഡ് ആക്കുക എന്ന ലക്ഷ്യത്തോടെ ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ (വി) കേരളത്തില്‍ 80 വി ഷോപ്പുകള്‍ ആരംഭിച്ചു. ഉപജില്ലാ തലത്തില്‍ റീട്ടെയില്‍ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യവുമായി പയ്യോളി, പെരിങ്ങത്തൂര്‍, ഇരിട്ടി, നീലേശ്വരം, തഴവ, തുറവൂര്‍, പാമ്പാടി, പൈക, അയര്‍ക്കുന്നം, കുളനട, റാന്നി, പാലോട് തുടങ്ങി വിവിധ കേന്ദ്രങ്ങളിലാണ് ഇതിനുതുടക്കം കുറിച്ചിരിക്കുന്നത്.

വി പ്രീ പെയ്ഡിന്റെ എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാകും. കേരളം, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, തമിഴ്‌നാട്, യുപി വെസ്റ്റ് തുടങ്ങിയ അഞ്ചു സര്‍ക്കിളുകളിലായി 300 വി ഷോപ്പുകളാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. വരും മാസങ്ങളില്‍ ഗ്രാമീണ മേഖലയിലെ സാന്നിധ്യം ശക്തമാക്കും വിധം കൂടുതല്‍ മേഖലകളിലേക്ക് വിപുലമാക്കാനും പദ്ധതിയുണ്ട്.

നവീനമായ ആശയങ്ങളും സേവനങ്ങളും പദ്ധതികളും അവതരിപ്പിക്കുന്നതില്‍ 'വി' എന്നും മുന്നിലാണെന്ന് പുതിയ നീക്കത്തെക്കുറിച്ച് വോഡഫോണ്‍ ഐഡിയ സി.ഒ.ഒ അഭിജിത്ത് കിഷോര്‍ പറഞ്ഞു. നേരിട്ടുള്ള സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഇപ്പോഴും മുന്‍ഗണന നല്‍കുന്ന വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ ഗ്രാമീണ മേഖലയിലുണ്ട്. ഇതിനു പുറമെ ഇന്ത്യയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നത് ഗ്രാമീണ മേഖലയാണ്. വി ഷോപ്പ് ആശയത്തിലൂടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ മെച്ചപ്പെട്ട ഭാവിക്കായി ഡിജിറ്റലായി കണക്ടഡ് ആയിരിക്കാന്‍ സഹായിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



Content Highlights: Vi Expands Rural Retail Footprint in Kerala with 80 New Vi Shops

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented