Photo: Vi
കൊച്ചി: വോഡഫോൺ ഐഡിയയുടെ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള വിഭാഗമായ വി ബിസിനസ് സമഗ്ര സൈബർ സുരക്ഷാ സംവിധാനമായ വി സെക്യൂർ അവതരിപ്പിച്ചു. നെറ്റ്വർക്ക്, ക്ലൗഡ്, എൻഡ് പോയിൻറുകൾ തുടങ്ങിയവയിൽ നിന്നുള്ള വിവിധങ്ങളായ വെല്ലുവിളികൾ നേരിടാൻ പര്യാപ്തമാക്കുന്നതാണ് ഈ സേവനം.
വെബ് സുരക്ഷ, മെയിൽ സുരക്ഷ, പരമാവധി ഡിവൈസ് സുരക്ഷ എന്നിവയാണ് ആഗോള തലത്തിലെ സാങ്കേതികവിദ്യാ സുരക്ഷാ സേവന ദാതാക്കളായ ഫസ്റ്റ്വേവ് ക്ലൗഡ് ടെക്നോളജി, സിസ്കോ, ട്രെൻറ് മൈക്രോ എന്നിവയുമായി സഹകരിച്ച് വി സെക്യൂർ ലഭ്യമാക്കുന്നത്. ക്ലൗഡ് ഫയർവാൾ, മാനേജ്ഡ് ഡിഡിഒഎസ്, മാനേജ്ഡ് സുരക്ഷാ സേവനങ്ങൾ, സെക്യൂർ ഡിവൈസ് മാനേജ്മെൻറ് സേവനങ്ങൾ തുടങ്ങിയവയും ഇതിൻറെ ഭാഗമായി നൽകും.
ഇന്ത്യയിലെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളിൽ 52 ശതമാനവും ഇനിയും ക്ലൗഡ് അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളും ആൻറീ വൈറസ് സോഫ്റ്റ്വെയറുകളും ക്ലൗഡ് ഫയർവാളുകളും വിപിഎനുകളും ക്ലൗഡ് കണക്ടും എൻഡ് ടു എൻഡ് ഡാറ്റാ എൻക്രിപ്ഷനുമെല്ലാം നടപ്പാക്കിയിട്ടില്ലാത്ത സ്ഥിതിയാണെന്ന് വി ബിസിനസിൻറെ റെഡി ഫോർ നെക്സ്റ്റ് സർവേ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സഹകരണത്തിലൂടെ ഇന്ത്യയിലെ സൈബർ സുരക്ഷാ രംഗത്ത് വൻ മാറ്റങ്ങൾ വരുത്താനുള്ള അവസരമാണ് വി ബിസിനസിനു ലഭിച്ചിട്ടുള്ളതെന്ന് ഫസ്റ്റ്വേവ് ക്ലൗഡ് ടെക്നോളജി സിഇഒയും മാനേജിങ് ഡയറക്ടറുമായ ഡാനി മാഹർ പറഞ്ഞു.
ഇന്ത്യയിലെ സ്ഥാപനങ്ങൾ സൈബർ ആക്രമണങ്ങളുടെ ലക്ഷ്യമായി തുടരുന്ന സാഹചര്യത്തിൽ വി ബിസിനസുമായി ചേർന്ന് തങ്ങളുടെ മുൻനിര സംവിധാനങ്ങൾ ലഭ്യമാക്കി അവരെ സുരക്ഷിതമായി ഓൺലൈൻ ബിസിനസ് ചെയ്യാൻ പര്യാപ്തരാക്കുന്നതിൽ അഭിമാനമുണ്ടെന്ന് ട്രെൻറ് മൈക്രോ കൺട്രി മാനേജർ വിജേന്ദ്ര കത്തിയാർ പറഞ്ഞു.
Content Highlights: Vi Business Introduces ‘Vi Secure
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..